സമ്പദ് വ്യവസ്ഥ വിണ്ടെടുക്കുന്നതായി പിഎംഐ സൂചിക

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ യില്‍ വളര്‍ച്ചയുടെ ഘടകങ്ങള്‍ തിരികെയെത്തുന്നതിന്റെ സൂചന. ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസ് മാനേജര്‍സ് സൂചിക ജനുവരിയില്‍ 55.3 ആയി ഉയര്‍ന്നു. എട്ട് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. ഡിസംബറില്‍ 52.7 ആയിരുന്നു സൂചിക

പിഎംഐ 50 ന് മുകളിലാണെങ്കില്‍ പുരോഗതിയും താഴെയെങ്കില്‍ അധോഗതിയുമെന്നാണ് സാധാരണ വിലയിരുത്തല്‍. സമ്പദ് വ്യവസ്ഥയ്ക്കു കരുത്ത് തിരികെ നല്‍കത്തക്കവിധം ഉപഭോക്തൃവസ്തുക്കളുടെ മേഖല വീണ്ടും തിളക്കമാര്‍ന്നുവരുന്നതായി സര്‍വേയില്‍ കണ്ടെത്തി. സമ്പദ് വ്യവസ്ഥയിലെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചേക്കാമെന്നതാണ് മറ്റൊരു കണ്ടെത്തല്‍. പുതിയ ബിസിനസുകളുടെ ഉയര്‍ച്ചയെ പിഎംഐ സൂചകങ്ങള്‍ പിന്തുണയ്ക്കുന്നു.

പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ 2018 നവംബറിന് ശേഷം അതിവേഗം വര്‍ദ്ധിച്ചു. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് ഉയര്‍ന്ന വില്‍പ്പനയുണ്ടായി. കൂടാതെ, അനുകൂലമായ വിനിമയ നിരക്കും പുനരുജ്ജീവനത്തെ സഹായിച്ചു. ഇന്‍പുട്ട് ചെലവിലും ഔട്ട്പുട്ട് ചാര്‍ജുകളിലുമുണ്ടായ നേരിയ വര്‍ദ്ധനവും ബിസിനസ് മേഖലയ്ക്കു ഗുണകരമായി. ലോഹങ്ങള്‍, തുണിത്തരങ്ങള്‍, ഭക്ഷണം എന്നിവയ്ക്ക് കമ്പനികള്‍ ഉയര്‍ന്ന വില റിപ്പോര്‍ട്ട് ചെയ്തു.

ഡിമാന്‍ഡ് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ജനുവരിയില്‍ ഉത്പാദനം കുട്ടി. ഏഴര വര്‍ഷത്തിനിടയിലെ ഉയര്‍ന്ന വര്‍ധന ഇതോടെ രേഖപ്പെടുത്തിയതായി പിഎംഐ ഡാറ്റ വ്യക്തമാക്കുന്നു. ഉത്പാദനം, തൊഴില്‍ എന്നിവ മെച്ചപ്പെടാനും സാമ്പത്തിക വളര്‍ച്ച യാഥാര്‍ത്ഥ്യമാകാനും വഴിതെളിക്കുന്ന സാഹചര്യങ്ങളാണ് ദൃശ്യമാകുന്നതെന്ന് സര്‍വേ ഫലങ്ങള്‍ വിലയിരുത്തി ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇന്ത്യ പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് പൊള്യാന ഡി ലിമിയ പറഞ്ഞു. പുതിയ ബിസിനസ്സ് വരാനുള്ള സാധ്യതകളും സര്‍വേ വ്യക്തമാക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it