വളര്‍ച്ചാ അനുമാനം 2.5 ശതമാനമാക്കി മൂഡീസ് റിപ്പോര്‍ട്ട്

2020 വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം മൂഡീസ് 2.5 ശതമാനമായി വെട്ടിക്കുറച്ചു.കൊറോണ വൈറസ് വ്യാപനം ആഗോള സമ്പദ് ഘടനയിലുണ്ടാക്കിയ അപ്രതീക്ഷിത ആഘാതമാണ് നേരത്തെ 5.3 ശതമാനമെന്നു കണക്കാക്കിയിരുന്ന വളര്‍ച്ചാ നിരക്ക് പകുതിയിലും താഴെയായി കുറയുമെന്നുള്ള പ്രവചനത്തിന് കാരണം.

2019-ല്‍ അഞ്ച് ശതമാനം വളര്‍ച്ച കൈവരിച്ചയിടത്താണ് ഈ വര്‍ഷം പകുതിയാക്കി കണക്കാക്കുന്നത്. ഈ നിരക്കില്‍ ഇന്ത്യയില്‍ വരുമാനം കുത്തനെ ഇടിയുമെന്നും 2021-ല്‍ ആഭ്യന്തര ആവശ്യകത വര്‍ദ്ധിക്കുമെന്നും തിരിച്ചുവരവിന്റെ വേഗത വര്‍ദ്ധിക്കുമെന്നും മൂഡീസ് റിപ്പോര്‍ട്ടിലുണ്ട്.

ബാങ്കിലും ബാങ്കിതര സാമ്പത്തിക മേഖലകളിലും ഉണ്ടായ കടുത്ത നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യയുടെ സമ്പദ് വ്യസ്ഥയിലേക്ക് പണമൊഴുക്ക് കുറവായിരുന്നുവെന്ന് മൂഡീസ് പറയുന്നു.ഇതിനു പിന്നാലെയാണ് ദേശവ്യാപകമായി മൂന്നാഴ്ച്ചത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.അതേസമയം, കൊറോണ വൈറസ് വ്യാപനം പോലെ വന്‍ വിപത്തുകള്‍ തടയുന്നതിന് ഏതൊരു സര്‍ക്കാരുമെടുക്കുന്ന കടുത്ത തീരുമാനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it