ഓഫീസിലേക്ക് സൈക്കിളില്‍ പോയാല്‍ നികുതിയിളവ് നല്‍കുന്ന രാജ്യം!

സൈക്കിള്‍ ഉപയോഗിക്കാന്‍ സ്വന്തം പൗരന്മാരെ ഇത്രയേറെ പ്രോല്‍സാഹിപ്പിക്കുന്ന മറ്റൊരു രാജ്യമില്ല. അതുകൊണ്ടു തന്നെ ഇവിടെ കാറിനെക്കാളും ബൈക്കിനെക്കാളും ഡിമാന്റാണ് സൈക്കിളുകള്‍ക്ക്. ഓഫീസിലേക്ക് സൈക്കിളില്‍ പോയാല്‍ കിലോമീറ്ററിന് 16 രൂപ വീതം നികുതിയിളവ് നല്‍കുന്ന ആ രാജ്യം നെതര്‍ലന്റ് ആണ്.

ഓഫീസിലേക്ക് സൈക്കിള്‍ ഓടിക്കുന്ന ഓരോ കിലോമീറ്ററിനുമുള്ള പണം നികുതിയില്‍ നിന്ന് ഒഴിവായിക്കിട്ടും. ആ പണം നല്‍കുന്നത് ജോലി ചെയ്യുന്ന സ്ഥാപനമാണ്. പക്ഷെ ഒറ്റ നിബന്ധനയേയുള്ളു. ഓഫീസിലേക്ക് സൈക്കിളില്‍ വരുന്നതിനാണ് പണം ലഭിക്കുന്നത്. അല്ലാതെ വിനോദത്തിനും വ്യക്തിപരമായ കാര്യങ്ങള്‍ക്കും വേണ്ടി സൈക്കിളിംഗ് നടത്തുമ്പോഴല്ല.

നികുതിയിളവ് നല്‍കുന്നത് കൊണ്ട് മാത്രമല്ല ഇവിടെ സൈക്കിളുകള്‍ക്ക് ഇത്ര ഡിമാന്റ്. സൈക്കിള്‍ ഓടിക്കുന്നവര്‍ക്കായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങളാണ് നെതര്‍ലന്റില്‍ ഒരുക്കിയിരിക്കുന്നത്. അവര്‍ക്ക് സൈക്കിളുകള്‍ക്ക് മാത്രമായുള്ള വഴിയിലൂടെ സുരക്ഷിതമായി ഓടിച്ചുപോകാം. പാര്‍ക്കിംഗിനും സൗകര്യങ്ങളുണ്ട്.

യു.കെയിലും ഇത്തരത്തില്‍ സ്ഥാപനമുടമയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ സൈക്കിള്‍ ലഭിക്കുന്ന പദ്ധതിയുണ്ട്. പല രാജ്യങ്ങളും സൈക്കിള്‍ സവാരിയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി സൈക്കിളുകള്‍ക്ക് റിബേറ്റ് നല്‍കുന്നുണ്ട്.

Related Articles
Next Story
Videos
Share it