യുഎസ് ഉപരോധം: ഇറാനിന് എണ്ണവില രൂപയിൽ നൽകിയാൽ

ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയിലെ റിഫൈനറികൾ പണം രൂപയിൽ നൽകാൻ ആലോചിക്കുന്നു. അതുവഴി നവംബർ നാലു മുതൽ നിലവിൽ വരുന്ന യുഎസ് ഉപരോധത്തെ മറികടക്കാൻ സാധിക്കുമെന്നാണ് കമ്പനികൾ പറയുന്നത്.

നിലവിൽ കമ്പനികൾ ഇറാനു പണം നൽകുന്നത് യൂറോപ്യൻ ബാങ്കിങ് ശൃംഖല വഴിയാണ്. യൂറോ കറൻസിയിലാണ് ഇപ്പോൾ ഇടപാട് നടത്തുന്നത്. നവംബർ നാലു മുതൽ ഇറാന് പണം നൽകാനുള്ള വഴികളൊക്കെ യുഎസ് അടക്കും. അങ്ങനെവന്നാൽ യുഎസിന്റെ ബാങ്കിങ് സംവിധാനവുമായി ബന്ധമില്ലാത്ത യൂക്കോ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവ വഴി ഇറാനിലേക്ക് രൂപയിൽ പണം നൽകാനാവും.

എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ ഇറാന്റെ രണ്ടാമത്തെ വലിയ ക്ലയന്റ് ആണ് ഇന്ത്യ. ഇന്ത്യൻ കമ്പനികൾക്ക് ഇറാനിൽ നിന്ന് എണ്ണ വാങ്ങുമ്പോൾ ഷിപ്പിംഗ് ചാർജ് കുറവാണ്. മാത്രമല്ല, 60 ദിവസത്തെ ക്രെഡിറ്റ് കാലാവധിയും കിട്ടും.

ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചാൽ ആ രാജ്യങ്ങൾക്ക് ഇളവ് നൽകാമെന്ന് യുഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎസ് സമ്മർദത്തിന് വഴങ്ങി പല രാജ്യങ്ങളും ഇറാനിൽ നിന്നുള്ള ഇറക്കുമതി വെട്ടിച്ചുരുക്കിയിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it