രൂപയുടെ തകർച്ച ബിസിനസുകളെ എങ്ങനെ ബാധിക്കും?

രൂപ- യു എസ് ഡോളർ വിനിമയ നിരക്ക് വെള്ളയാഴ്ച് കുത്തനെ ഇടിഞ്ഞ് ആദ്യമായി 81.24 രൂപയിൽ എത്തിയിട്ട് 80.99 നിലയിൽ വിപണനം അവസാനിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് യു എസ് ഡോളറുമായി ഇന്ത്യൻ രൂപയുടെ നിരക്ക് 81 നില ഭേദിക്കുന്നത്.

റിസർവ് ബാങ്ക് രൂപയുടെ മൂല്യം പിടിച്ചു നിർത്താനായി ശ്രമം നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. വ്യപാര കമ്മി വർധിക്കുന്നതും, ഡോളർ ശക്തമാകുന്നതും രൂപക്ക് തുടർന്നും തിരിച്ചടിയാകും. രാജ്യത്തിൻറ്റെ വിദേശ നാണയ കരുതൽ ശേഖരം സെപ്റ്റംബർ 16 ന് അവസാനിച്ച ആഴ്ചയിൽ 5.2 ശതകോടി ഡോളർ കുറഞ്ഞ് 545.65 ശതകോടി ഡോളറായി. രൂപയുടെ മൂല്യം പിടിച്ചു നിർത്താനുള്ള ആർ ബി ഐ യുടെ ശ്രമങ്ങൾ വിദേശ കറൻസിയുടെ ശേഖരത്തിൽ വീണ്ടും കുറവ് വരുത്തും. കറണ്ട് അക്കൗണ്ട് കമ്മി വർധിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നു.
രൂപയുടെ മൂല്യ തകർച്ച ബിസിനസുകളെ എങ്ങനെ ബാധിക്കും?
1. ലോഹങ്ങൾ, രാസപദാർത്ഥങ്ങൾ, പെട്രോളിയം, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലകൾ റഷ്യ-യുക്രയ്ൻ യുദ്ധം മാർച്ചിൽ ആരംഭിച്ചതോടെ കുത്തനെ ഉയർന്നത് കഴിഞ്ഞ മാസങ്ങളിൽ മിതപ്പെട്ടു. എന്നാൽ രൂപയുടെ മൂല്യ തകർച്ച അത്തരം നേട്ടങ്ങളെ നിർവീര്യമാക്കും. ഭക്ഷ്യ എണ്ണ, ക്രൂഡ് ഓയിൽ, കൽക്കരി, വളങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയുടെ വില വർധിക്കും. ഇത് ഇന്ത്യൻ വ്യവസായങ്ങൾക്ക് പ്രതിസന്ധിയാകും. കഴിഞ്ഞ വർഷം പല മേഖലകളിലും മാർജിൻ ഇടിവ് ഉണ്ടായിട്ടുണ്ട്.
2. കൽക്കരി വില വർധനവ് വൈദ്യുതി ചെലവിലും വർധനവ് ഉണ്ടാക്കും.
3. ക്രൂഡ് ഓയിൽ വില കുറഞ്ഞാലും ഓയിൽ വിപണന സ്ഥാപനങ്ങൾ മുൻ പാദങ്ങളിൽ ഉണ്ടായ നഷ്ടം നികത്തനായി വില കുറവ് നടപ്പാകില്ല.
4. ആഗോള മാന്ദ്യ ഭീതി നിലനിൽക്കുന്നത് കൊണ്ടാണ് ലോഹങ്ങളുടെയും മറ്റും വിലയിടിവ് ഉണ്ടായത്.
5. ആർ ബി ഐ പലിശ നിരക്കുകൾ 0.5 % വർധിപ്പിക്കാൻ സാധ്യതയുണ്ട്., ഇത് വാണിജ്യ വായ്‌പ ചെലവ് വർധിപ്പിക്കും. അതിനാൽ ലാഭക്ഷമത കുറയും
രൂപയുടെ ഇടിവ് കയറ്റുമതി ചെയ്യുന്ന കമ്പനികൾക്ക് നേട്ടമാകുമെങ്കിലും അതിൻ റ്റെ ഫലങ്ങൾ ലഭിക്കാൻ കാലതാമസം ഉണ്ടാകും. പല കയറ്റുമതി കമ്പനികളും അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്ത് ഉൽപ്പന്നങ്ങൾ നിർമിച്ചാണ് കയറ്റുമതി ചെയ്യുന്നത്. അത്തരം കമ്പനികൾക്ക് രൂപയുടെ തകർച്ചയിൽ നിന്ന് പൂർണായ നേട്ടം ലഭിക്കുന്നില്ല


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it