പുരോഗതി വീണ്ടെടുത്ത് സെന്‍സെക്സ്, നിഫ്റ്റി

കൊറോണ വൈറസ് ഭീതിയില്‍ ഉലഞ്ഞുനിന്ന ഓഹരി വിപണിയില്‍ ഏഴു ദിവസം തുടര്‍ച്ചയായി രേഖപ്പെടുത്തിയ നഷ്ടത്തിനു ഗതി മാറ്റം.
സെന്‍സെക്സ് 411.09 പോയന്റ് നേട്ടത്തില്‍ 38555.11 പോയന്റിലും നിഫ്റ്റി 151.50 പോയന്റ് ഉയര്‍ന്ന് 11284.30ലുമാണ് ക്യാസ് ചെയ്തത്.

ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1138 ഓഹരികള്‍ നഷ്ടത്തിലുമായി. 149 ഓഹരികള്‍ക്ക് മാറ്റമില്ല. വേദാന്ത, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, സീ എന്റര്‍ടെയന്‍മെന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് ഉള്‍പ്പടെയുള്ള സൂചികകള്‍ ഒരു ശതമാനത്തോളം നേട്ടത്തിലായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it