കേരളത്തില്‍ ഐ.എസ്. ഭീകര സാന്നിധ്യം: യു.എന്‍ റിപ്പോര്‍ട്ട്

കേരളത്തിലും കര്‍ണാടകത്തിലും ഗണ്യമായ എണ്ണം ഐ.എസ്. ഭീകരവാദികളുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനാ റിപ്പോര്‍ട്ട്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍നിന്നുള്ള 150 മുതല്‍ 200 വരെ വരുന്ന അല്‍ ഖ്വയ്ദ അംഗങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡ മേഖലയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയ്ക്കായി ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി കഴിഞ്ഞ വര്‍ഷം മേയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു.

ഐ.എസ്., അല്‍ ഖ്വയ്ദ എന്നിവയെപ്പറ്റിയും ഈ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള വ്യക്തികളെപ്പറ്റിയുമുള്ള 'അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിട്ടറിങ് ടീ'മിന്റെ 26-ാമത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അഫ്ഗാനിസ്ഥാനിലെ നിംറുസ്, ഹേല്‍മന്ദ്, കാണ്ഡഹാര്‍ പ്രവിശ്യകളില്‍നിന്ന് താലിബാനു കീഴിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ പ്രവര്‍ത്തിക്കുന്നത്.അസിം ഉമര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പകരക്കാരനായി വന്ന ഒസാമ മഹ്മൂദ് ആണ് തലപ്പത്ത്.

ഉമറിന്റെ മരണത്തിനു പകരം വീട്ടുന്നതിനായി മേഖലയില്‍ ആക്രമണം നടത്താന്‍ സംയുക്ത സംഘം ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കശ്മീരില്‍ ഭീകരവാദികളും സുരക്ഷാസേനകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനു തൊട്ടുപിന്നാലെ 2019 സെയ് 10 നായിരുന്നു ഇതിനായുള്ള തീരുമാനമെടുത്തത്.നിര്‍ദ്ദിഷ്ട മേഖലയ്ക്ക് ഇന്ത്യ പ്രവിശ്യ എന്നര്‍ത്ഥം വരുന്ന 'വിലായഹ് ഓഫ് ഹിന്ദ് ' എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും അമാഖ് ന്യൂസ് ഏജന്‍സിയിലൂടെ ഐ.എസ്. അവകാശപ്പെട്ടിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it