ഈടില്ലാതെയുള്ള വായ്പ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരുത്താകും

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെ ഐടി എന്ന മേഖലയ്ക്കപ്പുറം പ്രോഡക്റ്റ് ഇന്നവേഷനുകളെ പ്രോത്സാഹിപ്പിക്കുന്നതാക്കുന്നുവെന്നതാണ് ഏറെ പ്രതീക്ഷ നല്‍കുന്ന ബജറ്റ് പ്രഖ്യാപനമെന്ന് എച്ച് ആര്‍ സൊല്യൂഷന്‍സ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആറിന കര്‍മ പദ്ധതികളില്‍ 50 കോടി രൂപ വകയിരുത്തുന്നുവെന്നതും പ്രതീക്ഷാവഹം തന്നെ. ഇതിന് ഗ്രാന്റും പ്രഖ്യാപിച്ചിട്ടുള്ളത് ഏറെ ഉണര്‍വേകുന്നതാണ്. കേരള ബാങ്ക്, കെഎസ്ഐഡിസി, കെഎഫ്സി എന്നിവ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നല്‍കുന്ന വായ്പയില്‍ നഷ്ടം ഉണ്ടാവുകയാണെങ്കില്‍ അതിന്റെ അമ്പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ താങ്ങായി നല്‍കുമെന്നതാണ് ഇത്.

വായ്പ ലഭ്യത കൂടാനും ഇത് സഹായകമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കുറയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേക. കേരളത്തിന്റെ സ്വന്തം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് രൂപീകരിക്കുന്ന കര്‍മപദ്ധതിയും യുവ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ്.
മറ്റൊന്ന് സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്ക് ഓര്‍ഡറുകളുടെ 90 ശതമാനം വരെ വായ്പ നല്‍കുന്നതാണ്. പരമാവധി പത്ത് കോടി രൂപ വരെയാണ് പത്ത് ശതമാനം പലിശയ്ക്ക് ലഭ്യമാക്കുക. കേരളത്തില്‍ നിലവിലുള്ളതില്‍ ഏകദേശം പകുതിയിലേറെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് പ്രയോജനം ചെയ്യും. പര്‍ച്ചേസ് ഓര്‍ഡറുകളാണെങ്കില്‍ ഡിസ്‌കൗണ്ട് ചെയ്യുന്നതിന് പദ്ധതിയുണ്ടാകും. ഇതിന് കൊളാറ്ററല്‍ സെക്യൂരിറ്റി വാങ്ങില്ല.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരുത്തേകുന്ന മറ്റ് പ്രഖ്യാപനങ്ങള്‍

2021-2022 വര്‍ഷത്തില്‍ 2,500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുമെന്നും അതുവഴി 20,000 പുതിയ തൊഴിലുകള്‍ കൂടി സൃഷ്ടിക്കപ്പെടുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളെ സംയോജിപ്പിച്ച് ഒരു വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിനും രൂപം നല്‍കുന്നുണ്ട്. സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമായാണ് ആറിന കര്‍മ പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്.
സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനും ലാഭകരമാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആവശ്യമായ സാമ്പത്തിക സഹായവും സര്‍ക്കാര്‍ മുന്നിട്ട് നല്‍കുന്നതാണ് പദ്ധതി. പുറത്ത് നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാച്ചിംഗ് നിക്ഷേപം ലഭ്യമാക്കാന്‍ ഈ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് ഉപയോഗിക്കും. ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതിനകം സീഡ് ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍, അത് ഓഹരി പങ്കാളിത്തമാക്കി മാറ്റുകയും ചെയ്യും.
കേരള സര്‍ക്കാരിന്റെ വലിയ തുകയ്ക്കുള്ള ടെന്‍ഡറുകളില്‍, കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം മോഡല്‍ പ്രോത്സാഹിപ്പിക്കും. ഇത്തരത്തില്‍ കേരളത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ കണ്‍സോര്‍ഷ്യം എടുക്കുന്ന ടെന്‍ഡറുകള്‍ക്ക് മുന്‍ഗണനകള്‍ നല്‍കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it