വരുന്നത് വന്‍ സാമ്പത്തികമാന്ദ്യം, പക്ഷെ 2021ല്‍ ഇന്ത്യ തിരിച്ചുവരും: ഗീത ഗോപിനാഥ്

അതിശക്തമായ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സാമ്പത്തികവ്യവസ്ഥയാകുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷം 7.4 ശതമാനം സാമ്പത്തിക വളര്‍ച്ചയുമായി ഇന്ത്യ തിരിച്ചുവരവ് നടത്തുമെന്നാണ് ഗീത ഗോപിനാഥ് പ്രതീക്ഷിക്കുന്നത്. ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 1.9 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്.

100 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ സാമ്പത്തികമാന്ദ്യമാണ് ലോകം നേരിടാന്‍ പോകുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം മൂന്ന് ശതമാനത്തോളം ഇടിവ് നേരിടുമെന്നും ഗീത ഗോപിനാഥ് സൂചിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യത്തെ 'ഗ്രേറ്റ് ഡിപ്രഷനെ' ഓര്‍മ്മിപ്പിച്ചുകൊണ്ട് 'ഗ്രേറ്റ് ലോക്ഡൗണ്‍' എന്ന് വിളിക്കാവുന്ന അവസ്ഥയാണെന്ന് പറഞ്ഞ ഗീത ആഗോള സാമ്പത്തികവ്യവസ്ഥ കുത്തനെ ഇടിയുമെന്നും മുന്നറിയിപ്പ് തരുന്നു. കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ആഗോള സാമ്പത്തികവ്യവസ്ഥ എവിടെയെത്തുമെന്നാണ് പ്രവചിക്കാനാകാത്ത സ്ഥിതിവിശേഷമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ലാറ്റിന്‍ അമേരിക്കയ്ക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഏറെ പ്രതിസന്ധി നേരിടേണ്ടിവരും. യു.എസ് ഇക്കണോമി 5.9 ശതമാനവും യൂറോപ്പ് മേഖലയിലെ സാമ്പത്തികവ്യവസ്ഥ 7.5 ശതമാനവും ചുരുങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലൂടെ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകൂ. വാക്‌സിനുകള്‍ ലഭ്യമാക്കുകയാണ് ഇതിനുള്ള പരിഹാരമാര്‍ഗമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it