വ്യവസായം നടത്തുന്നവർ ചൂഷകരല്ല: മുഖ്യമന്ത്രി

വ്യവസായം തുടങ്ങുന്നതിനുള്ള അപേക്ഷകൾ 30 ദിവസത്തിനകം തീർപ്പാക്കണം.

Pinarayi Vijayan
Image credit: AscendKerala2019/Facebook

വ്യവസായ യൂണിറ്റുകൾ തുടങ്ങുന്നവരെ നാടിനെ സഹായിക്കുന്നവരായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായം നടത്തുന്നവർ ചൂഷകരല്ലെന്നും കൊച്ചിയിൽ നടക്കുന്ന ‘അസെന്‍ഡ്-2019’ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വ്യവസായം തുടങ്ങുന്നതിനുള്ള അപേക്ഷകൾ 30 ദിവസത്തിനകം തീർപ്പാക്കണം. 30 ദിവസത്തിനകം നടപടിയെടുത്തില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കാം.

പഞ്ചായത്ത്, മുനിസിപ്പാലിറ്റി പോലുള്ള സ്ഥാപനങ്ങളിൽ ഫയലുകൾ പിടിച്ചുവെക്കാതെ വേഗത്തിൽ അനുമതി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ ലുലു ഇൻറര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തിൽ കേരള സിങ്കിള്‍ വിന്‍ഡോ ഇൻറര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ട്രാന്‍സ്പരൻറ് ക്ലിയറന്‍സസ് (കെ-സ്വിഫ്റ്റ്), ഇൻറലിജൻറ് ബില്‍ഡിങ് പ്ലാന്‍ മാനേജ്മൻറ് സിസ്റ്റം (ഐ.ബി.പി.എം.എസ്) എന്നിവയുടെ അവതരണവും നടക്കും.

ഭരണപരവും നയപരവുമായ പരിഷ്കരണ നടപടികള്‍ സമാഹരിച്ച് തയാറാക്കിയ ‘ഇന്‍വെസ്റ്റ് കേരള ഗൈഡ്’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

1 COMMENT

  1. എന്തൊരു ആത്മാർത്ഥത ഇപ്പോൾ നിക്ഷേപകരോട് .’ പെട്ടി കടകളെ വരെ ചൂഷകരായി ,മുതലാളിമാരായി കണ്ട് ,
    ഓടിപ്പിച്ചവർ ഇപ്പോൾ വേദാന്തം പറയുന്നോ ?അധികാരം പോകമ്പോൾ ഈ വാക്കുകളും പോകും .10 തവണയെങ്കില്ല ചിന്തിച്ചേ നിക്ഷേപകർ എത്തുകയുള്ളു .ഇവരുടെ കുട്ടികർണ്ണംമറിച്ചിൽ ,അധികാരം കിട്ടിയതിന് ശേഷം .അധികാരം നഷ്ടപ്പെട്ടാൽ , പിന്നെ കാര്യങ്ങൾ കൂട്ടി സഖാക്കളെ കൊണ്ട് ശരിയാക്കും.വ്യവസായശാലയിലെ മുന്നിൽ കൊടിയുയർത്തി , വ്യവസായശാലയുടെ നിയന്ത്രണം ഏറ്റെടുക്കും . ഒറിജിനൽ മുതലാളി ഔട്ട് .അവൻ കടക്കാരനായി പ്രേതം പോലെ അലഞ് നടക്കും .ഇതു വേണ്ടുവോളം കേരളം കണ്ടതാണ് .യൂണിയനുകളുടെ ഗുണ്ടാവിളയാട്ടം ,ചുമട്ട് തൊഴിലാളികളുടെ ഗുണ്ടാ പിരിവ് അവസാനിപ്പിക്കാതെ നിക്ഷേപകരെ വിളിക്കല്ലേ .പ്ലീസ് …..

LEAVE A REPLY

Please enter your comment!
Please enter your name here