എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്

നിലവാരമുള്ള വിദ്യാഭ്യാസവും മികച്ച തൊഴിലവസരവും ഉറപ്പാക്കാനുള്ള പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റിലുണ്ടായി. 2030ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ചെയ്യുന്ന ജനതയുള്ള രാജ്യമാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് ഇന്റേണ്‍ഷിപ്പ് വഴി അവരുടെ എംപ്ലോയബിലിറ്റി ഉറപ്പാക്കാന്‍ അവസരം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എന്‍ജിനീയറിംഗ് പഠിച്ചിറങ്ങിയവര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരമുണ്ടാക്കാന്‍ ആവശ്യപ്പെടും. ഇതുവഴി ഇരുകൂട്ടര്‍ക്കും പ്രയോജനം ലഭിക്കും. മികച്ച അസൂത്രണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്‍ജിനീയര്‍മാരുടെ സേവനം തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. ഉദ്യോഗാര്‍ത്ഥിക്കള്‍ക്കിത് മെച്ചപ്പെട്ട പരിശീലനം ലഭിക്കുന്നതിനുള്ള അവസരവുമാകും.

നിലവാരമുള്ള വിദ്യാഭ്യാസസമ്പ്രദായത്തിനായി ഇതുവരെ രണ്ട് ലക്ഷത്തില്‍പ്പരം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചുകഴിഞ്ഞു. ഇവയെല്ലാം കണക്കിലെടുത്ത് പുതിയ വിദ്യാഭ്യാസനയം ഉടന്‍ പ്രഖ്യാപിക്കും. ഉന്നതവിദ്യാഭ്യാസം അപ്രാപ്യമായവര്‍ക്കും നിരാലംബര്‍ക്കുമായി ഓണ്‍ലൈനിലൂടെ ബിരുദവിദ്യാഭ്യാസം ആരംഭിക്കും.

മറ്റ് നിര്‍ദ്ദേശങ്ങള്‍

  • വിദ്യാഭ്യാസ മേഖലയ്ക്കായി 2020-21 സാമ്പത്തികവര്‍ഷത്തേക്കായി 99,300 കോടി രൂപ വകയിരുത്തി. ഇതില്‍ 3000 കോടി രൂപ നൈപുണ്യവികസനത്തിനായി ചെലവഴിക്കും.
  • വിദ്യാഭ്യാസരംഗത്ത് ഉന്നതനിലവാരം ഉറപ്പാക്കാന്‍ കൂടുതല്‍ വിദേശനിക്ഷേപം ഉറപ്പാക്കും.
  • നാഷണല്‍, പോലീസ്, ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കും.
  • സ്റ്റഡി ഇന്‍ ഇന്ത്യ എന്ന പേരില്‍ വിദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠിക്കാന്‍ അവസരമൊരുക്കും.
  • അധ്യാപകര്‍, നേഴ്‌സുമാര്‍, പാരമെഡിക്കല്‍ മേഖലയിലുള്ളവര്‍ എന്നിവര്‍ക്ക് വിദേശത്ത് തൊഴിലവസരങ്ങളുണ്ട്. വിദേശഭാഷകള്‍ പഠിക്കാന്‍ അവസരമൊരുക്കും. മെച്ചപ്പെട്ട അവസരങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രാലയം ബ്രിഡ്ജ് കോഴ്‌സ് ആരംഭിക്കും.

  • 150 യൂണിവേഴ്‌സിറ്റികളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കും.

  • ദേശീയ ടെക്‌നിക്കല്‍ മിഷന്‍ സ്ഥാപിക്കും

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it