വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപം വരും

പുതിയ കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് വകയിരുത്തിയിരിക്കുന്നത് 99,300 കോടി രൂപ. ഇതില്‍ 3000 കോടി നൈപുണ്യവികസനത്തിനാണ്. ഈ മേഖലയില്‍ വിദേശനിക്ഷേപത്തിന് അവസരമൊരുക്കും. സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കും. ദേശീയ ടെക്‌നിക്കല്‍ മിഷന്‍ സ്ഥാപിക്കും.150 സര്‍വകലാശാലയില്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങും. ഡിഗ്രിതലത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വരും.

ഇലക്ട്രോണിക്‌സസ് ഉല്‍പന്ന നിര്‍മാണം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതി നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്.അഞ്ചു പുതിയ സ്മാര്‍ട് സിറ്റികള്‍ സ്ഥാപിക്കും. അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചു വര്‍ഷത്തിനകം 100 ലക്ഷം കോടി രൂപ ചെലവഴിക്കും. 11,000 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കൂടി വൈദ്യുതീകരിക്കും.2024 ഓടെ നൂറു പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കും.

ദേശീയ ടെക്‌സ്‌റ്റൈല്‍ മിഷന് 1480 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വ്യവസായ വാണിജ്യവികസനത്തിനും പ്രോത്സാഹനത്തിനും 27,300 കോടി രൂപ. എല്ലാ ജില്ലകളെയും കയറ്റുമതി കേന്ദ്രമാക്കുക ലക്ഷ്യം. നിക്ഷേപങ്ങള്‍ക്ക് ഉപദേശം നല്‍കാനും ഭൂമി ലഭ്യത അറിയിക്കാനും സംസ്ഥാനതലത്തില്‍ തന്നെ സംവിധാനമൊരുക്കും.

ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കും. 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വരും. പിപിപി മാതൃകയില്‍ കൂടുതല്‍ ആശുപത്രികളെ ചേര്‍ക്കാന്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് ആണ് മറ്റൊരു നിര്‍ദ്ദേശം.

ഫുഡ് കോര്‍പറേഷനും വെയര്‍ഹൗസിങ് കോര്‍പറേഷനും കൈവശമുള്ള ഭൂമിയില്‍ വെയര്‍ഹൗസുകള്‍ ആരംഭിക്കും. മല്‍സ്യ ഉല്‍പാദനം 2022-23 ല്‍ 2200 ലക്ഷം ടണ്ണാക്കി ഉയര്‍ത്തും. 2025നകം പാലുല്‍പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കും. കര്‍ഷകര്‍ക്ക് അതിവേഗം ഉല്‍പന്നങ്ങള്‍ അയയ്ക്കാന്‍ കിസാന്‍ റെയില്‍ പദ്ധതി ആരംഭിക്കും.

വനിതാ സ്വയംസഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി ധനലക്ഷ്മി പദ്ധതി തുടങ്ങും. ജലദൗര്‍ലഭ്യം നേരിടാന്‍ 100 ജില്ലകള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. തരിശുഭൂമിയില്‍ സോളര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കിയെന്ന് ധനമന്ത്രി അവകാശപ്പെട്ടു. രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാരിനായി. 2020ജനവിധി മാനിച്ചുളള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it