ബജറ്റ് ഹൈലൈറ്റ്‌സ് 2020 : ആദ്യ 15 മിനിറ്റിലെ പോയ്ന്റുകള്‍ ഒറ്റ നോട്ടത്തില്‍

നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന 2020 കേന്ദ്ര ബജറ്റിലെ ആദ്യ പതിനഞ്ചു മിനിറ്റിലെ ഹൈലൈറ്റ്‌സ് വായിക്കാം. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റവതരണം കശ്മീരി കവിതയിലൂടെ ആരംഭിച്ച ധനമന്ത്രി സഭയില്‍ കയ്യടിനേടി.

  • 16 ലക്ഷം പുതിയ നികുതി ദായകര്‍.
  • പണപ്പെരുപ്പം നിയന്ത്രണത്തിലാണ്.
  • വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ധിപ്പിക്കും
  • ജനവിധി മാനിച്ചുകൊണ്ടുള്ള നയങ്ങള്‍ രൂപീകരിക്കും.
  • ജിഎസ്ടി കുറച്ചതുവഴി ജീവിതച്ചെലവ് 4 % കുറഞ്ഞു.
  • 40 കോടിയിലേറെ ജിഎസ്ടി അടവുകള്‍ എത്തി.
  • പാവപ്പെട്ടവര്‍ക്ക് ഭവന പദ്ധതിയുള്‍പ്പെടെ നിരവധി പദ്ധതികള്‍
  • 48.7% കിട്ടാക്കടം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. ബാങ്കുകളുടെ നില ഭദ്രമാക്കാന്‍ കഴിഞ്ഞു.
  • ഇന്ത്യ ഇന്ന് ലോകത്തെ വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it