ഇടക്കാല ബജറ്റും വോട്ട്‌ ഓൺ അക്കൗണ്ടും തമ്മിലുള്ള വ്യത്യാസമെന്ത്?

എന്താണ് ഇടക്കാല ബജറ്റും വോട്ട് ഓൺ അക്കൗണ്ടും? ഇവ രണ്ടും ഒന്നാണെന്നാണ് പലരുടെയും ധാരണ. എന്നാൽ അങ്ങനെയല്ല.

തെരഞ്ഞെടുപ്പ് വർഷത്തിൽ സാധാരണയായി സമ്പൂർണ ബജറ്റിന് പകരം സർക്കാർ ഇടക്കാല ബജറ്റോ വോട്ട് ഓൺ അക്കൗണ്ടോ ആണ് അവതരിപ്പിക്കുക.

ഹ്രസ്വ കാലത്തേയ്ക്ക് സർക്കാരിന്റെ ചെലവുകൾ ഫണ്ട് ചെയ്യാനുള്ള മാർഗമാണ് ‘വോട്ട് ഓൺ അക്കൗണ്ട്’. ഇത് ചർച്ചയ്ക്ക് വെയ്കാതെ ലോക്‌സഭയ്ക്ക് പാസ്സാക്കാം. ഇതിൽ ചെലവുകൾ മാത്രമാണ് കൈകാര്യം ചെയ്യുന്നത്.

ചുരുക്കിപ്പറഞ്ഞാൽ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ചെലവുകൾക്കുള്ള പണം സർക്കാർ ഖജനാവിൽ നിന്നെടുക്കാൻ പാർലമെന്റിന്റെ അനുവാദം തേടുന്നതാണ് വോട്ട് ഓൺ അക്കൗണ്ട്.

ഇടക്കാല ബജറ്റിൽ ചെലവുകളും വരുമാനവും ഉൾപ്പെടും. വോട്ട് ഓൺ അക്കൗണ്ടിൽ ക്ഷേമപരിപാടികളോ നികുതി പ്രഖ്യാപനങ്ങളോ ഇളവുകളോ ഒന്നും ഉണ്ടായിരിക്കില്ല. എന്നാൽ ഇടക്കാല ബജറ്റിൽ ഇവയ്ക്ക് സ്ഥാനമുണ്ട്.

ഭരണഘടനയുടെ ആർട്ടിക്കിൾ 116-ലാണ് വോട്ട് ഓൺ അക്കൗണ്ടിനുള്ള വ്യവസ്ഥകൾ ഉള്ളത്.

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് ഇടക്കാല ബജറ്റാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it