കോവിഡ് കാലത്തെ ബിസിനസ്: കേള്‍ക്കാം, ആനന്ദ് മഹീന്ദ്രയുടെ ഉപദേശങ്ങള്‍

കോവിഡ് 19 പടര്‍ന്നുപിടിക്കുമ്പോള്‍ ബിസിനസുകള്‍ സ്വീകരിക്കേണ്ട അഞ്ച് തന്ത്രങ്ങള്‍ ഏതൊക്കെ?

Anand Mahindra Twitter

ഏറെ പ്രസക്തമായ നിരീക്ഷങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ബിസിനസ് ലോകത്ത് ശ്രദ്ധേയനാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ലോകം കോവിഡ് 19ന്റെ ഭീഷണിയില്‍ അകപ്പെടുകയും എല്ലാ മേഖലകളും അപ്രതീക്ഷിതമായ കീഴ്‌മേല്‍ മറിക്കലുകള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുമ്പോള്‍ ബിസിനസ് സമൂഹത്തിന്റെ ആത്മവിശ്വാസം ഉണര്‍ത്താനുള്ള ആശയങ്ങളാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിലുള്ളത്. സാമൂഹ്യമാധ്യമങ്ങളിലെ നിറസാന്നിധ്യമായ ആനന്ദ് മഹീന്ദ്ര, ഈ ദുര്‍ഘടാവസ്ഥയില്‍ ബിസിനസുകള്‍ തങ്ങളുടെ തന്ത്രങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു.

ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ കുറിച്ച അഞ്ച് കാര്യങ്ങളിതാ.

1. നമുക്കിപ്പോള്‍ അമൂല്യമായൊരു വിഭവസമ്പത്ത് ആര്‍ജ്ജിതമായിരിക്കുകയാണ്;
നമ്മുടെ ചുവടുവെപ്പുകളുടെ പ്രതിഫലനം എന്തെന്ന് വ്യക്തമായി ഇപ്പോള്‍
അറിയാന്‍ പറ്റും. അതിന്റെ വെളിച്ചത്തില്‍ ബിസിനസ് തന്ത്രങ്ങളും പോര്‍ട്ട്
ഫോളിയോകളും പുനഃപരിശോധിക്കുക.

2. RESET ബട്ടണ്‍ പ്രസ് ചെയ്യുക. എല്ലാ തരത്തിലുള്ള ചെലവുകളും ഓവര്‍
ഹെഡ്‌സും വീണ്ടും വീണ്ടും വിലയിരുത്തുക.

3. ബിസിനസ് പങ്കാളിക്കള്‍ക്ക യഥേഷ്ടം സമയം കിട്ടുന്ന സന്ദര്‍ഭമാണിത്.
നിങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ അവരോട് ഈ
വേളയില്‍ അഭ്യര്‍ത്ഥിക്കുക.

4. നിങ്ങളുടെ ഓരോ ഉപഭോക്താവുമായി ആഴത്തിലുള്ള വ്യക്തിബന്ധം
ഊട്ടിയുറപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുക.

5. ഇപ്പോഴത്തെ ഈ പ്രതിസന്ധി എത്രകാലം നീണ്ടുനില്‍ക്കുമെന്ന് യാതൊരു
ധാരണയുമില്ല. നിങ്ങളുടെ ബിസിനസിനെ വളരെ സാവധാനത്തിലുള്ളതോ അതോ
അപ്രതീക്ഷിതമായി വരുന്ന കുത്തനെയുള്ളതോ ആയ തിരിച്ചുകയറ്റത്തിന്
സജ്ജമാക്കി നിര്‍ത്തുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

1 COMMENT

  1. ഏകീകൃതമായ ഒരു ഗ്ലോബൽ ആക്ഷൻ പ്ലാനും പ്രവർത്തനങ്ങളും ഉടനെ ഉണ്ടാവേണ്ടതുണ്ട്. അല്ലാത്ത സാഹചര്യം വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സൃഷ്ടിച്ചേക്കാം. . http://pickmytask.com/index.php?/Blog/read/kovid19

LEAVE A REPLY

Please enter your comment!
Please enter your name here