കലാകാരന്മാര്‍ക്ക് അവസരമൊരുക്കി കാസ്റ്റിംഗ് കോള്‍ ആപ്

അഭിനയ മോഹവുമായി നടക്കുന്ന ഒരാളാണോ നിങ്ങള്‍? ചാന്‍സ് ചോദിച്ച്

ഡയറക്റ്റര്‍മാരുടെ പുറകേ നടന്നു മടുത്തോ? എന്നാല്‍ ഇനി അല്‍പ്പം വിശ്രമിക്കാം. കലയെ സ്‌നേഹിക്കുന്നവര്‍ക്കു മാത്രമായി സമൂഹ മാധ്യമ ആപ്പിന് രൂപം നല്‍കിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ കിരണ്‍ പരമേശ്വരന്‍.

സിനിമയെ സ്വപ്‌നം കാണുന്നവര്‍ക്ക് ഏറെ പ്രയോജനകരമായ വിധത്തിലാണ് കാസ്റ്റിംഗ് കോള്‍ (Castingkall) എന്ന ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ പോസ്റ്റ് ചെയ്യുന്നതിനൊപ്പം സിനിമകളിലേക്ക് അഭിനേതാക്കളെ തേടുന്നതിനും ആപ്പില്‍ സൗകര്യമുണ്ട്.

ഫെയ്‌സ് ബുക്ക് ഇവന്റിനു സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം. അതിനാല്‍ അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് സംവിധായകനോ സിനിമയുമായി ബന്ധപ്പെട്ട ആരെങ്കിലുമോ പോസ്റ്റിട്ടാല്‍ അത് ആപ്പ് ഉപയോഗിക്കുന്ന എല്ലാവരിലേക്കും എത്തും. ഡയറക്ടര്‍മാര്‍ക്ക് അല്ലെങ്കില്‍ മറ്റ് സിനിമ മേഖലകളിലുള്ളവര്‍ക്ക് ഒരു വേരിഫൈഡ് ഒഫീഷ്യല്‍ എക്കൗണ്ടാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ ഇവര്‍ക്ക് സന്ദേശം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ ആപ്പ് വഴി സാധിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സും ഫെയ്‌സ് റെക്കഗ്നിഷനും സംയോജിപ്പിച്ചുകൊണ്ട് ഓരോ വേഷത്തിനും അനുയോജ്യരായ കലാകാരന്മാരെ കണ്ടെത്താനുള്ള ഒരു സാങ്കേ

തികവിദ്യകൂടി ആപ്പില്‍ ഉള്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കിരണ്‍. എന്നാല്‍ ഇതിന് കൂടുതല്‍ നിക്ഷേപം ആവശ്യമുണ്ടെന്നും നിക്ഷേപം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കിരണ്‍ പറയുന്നു.

ഇലക്ട്രിക് എന്‍ജിനീയറായ കിരണിന്റെ ആദ്യ സ്റ്റാര്‍ട്ടപ്പ് സംരംഭമാണിത്. രണ്ട് വര്‍ഷം കൊണ്ടാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. പതിനായിരത്തോളം പേര്‍ ഇതിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. നിലവില്‍ ആന്‍ഡ്രോയ്ഡില്‍ മാത്രമാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍:9809055538

ഇമെയ്ല്‍: office@castingkall.com, www.castingkall.com.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it