ഭൂമിയെച്ചുറ്റുന്നത് 750,000 ഓളം അവശിഷ്ടങ്ങൾ, ക്ലീൻ ചെയ്യാൻ ഒരു കമ്പനി

ഭൂമിയെച്ചുറ്റി സഞ്ചരിക്കുന്നത് ചന്ദ്രനും ഉൽക്കകളും മാത്രമല്ല, 750,000 ഓളം അവശിഷ്ടങ്ങളും നമ്മുടെ ഗ്രഹത്തെ വലം വെക്കുന്നുണ്ട്. അതും സെക്കൻഡിൽ എട്ട് കിലോമീറ്റർ വേഗത്തിൽ. കോടികൾ ചെലവഴിച്ച് നാം ബഹിരാകാശത്തേക്ക് അയക്കുന്ന സാറ്റലൈറ്റുകൾക്ക് വൻ ഭീഷണിയാണ് ഇവ ഉയർത്തുന്നത്.

സാറ്റലൈറ്റ് ഇൻഡസ്ട്രിയുടെ ഇപ്പോഴത്തെ വളർച്ചയിൽ ബിസിനസ് അവസരം കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ആസ്ട്രോസ്കെയിൽ ഹോൾഡിങ്‌സ് എന്ന കമ്പനി. ഈ അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ സഹായിക്കാം എന്നതാണ് കമ്പനിയുടെ ഓഫർ.

അടുത്ത വർഷം ആദ്യം ഒരു ടെസ്റ്റ് സാറ്റലൈറ്റ് കമ്പനി ബഹിരാകാശത്തേക്ക് അയക്കും. ഇതിനകം 103 ദശലക്ഷം ഡോളർ ഫണ്ടിംഗ് കമ്പനി നേടിയിട്ടുണ്ട്.

ഓരോ വർഷവും സ്പേസിൽ എത്തിക്കുന്ന സാറ്റലൈറ്റുകളുടെ എണ്ണം കുതിക്കുകയാണ്. 500 കിലോയിൽ താഴെയുള്ള വാണിജ്യാവശ്യത്തിനുള്ള ലോഞ്ചുകൾ 10 വർഷം കൊണ്ട് 10 മടങ്ങ് വർധിക്കുമെന്നാണ് പ്രവചനം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it