ഇനി 3 ദിവസത്തിനുള്ളിൽ കമ്പനി തുടങ്ങാം

ഒരു ബിസിനസ് തുടങ്ങണമെങ്കിൽ എന്തൊക്കെ തടസങ്ങളാണ്‌? പലവട്ടം സർക്കാർ ഓഫീസുകൾ കേറിയിറങ്ങിയാലും, വേണ്ട അനുമതികൾ എല്ലാം ലഭിക്കണമെങ്കിൽ ചിലപ്പോൾ മാസങ്ങൾ തന്നെ എടുക്കും.

ലോകത്തെ 50 മികച്ച ബിസിനസ് അനുകൂല രാജ്യങ്ങളുടെ പട്ടികയിൽ (Ease of Doing Business List) ചേരാനായി കേന്ദ്ര സർക്കാർ ഒരു പിടി പുതിയ പദ്ധതികളുമായി ഇപ്പോൾ മുന്നോട്ടു വന്നിരിക്കുകയാണ്.

മൂന്ന് ദിവസത്തിനുള്ളിൽ ഒരു കമ്പനി സ്ഥാപിക്കാൻ ചെയ്യാൻ സഹായിക്കുന്ന ഏക ജാലക സംവിധാനമാണ് ഇതിൽ പ്രധാനപ്പെട്ടത്. കമ്പനി ആരംഭിക്കുന്നതിനായി ഒരു സിംഗിൾ ക്ലിയറൻസ് പ്രോസസ് ആണ് പദ്ധതിയിടുന്നത്. പാൻ, ഇപിഎഫ്ഒ, ജിഎസ്ടി രജിസ്‌ട്രേഷനുകൾ തടസമില്ലാതെ മൂന്ന് ദിവസത്തിനുള്ളിൽ തീർത്തു നൽകും.

ഈസ് ഓഫ് ബിസിനസ് ലിസ്റ്റിൽ ഇന്ത്യയുടെ റാങ്കിങ് 27 സ്ഥാനമെങ്കിലും മുൻപോട്ട് കൊണ്ടുവന്ന് ആദ്യ 50-ൽ ഇടം കണ്ടെത്തുന്നതിനാണ് വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ടറി & ഇന്റേണൽ ട്രേഡ് (DPIIT) അടുത്ത ഘട്ട നടപടികൾ ആരംഭിച്ചിരിക്കുന്നത്.

രജിസ്‌ട്രേഷൻ വേഗത്തിലാക്കാൻ ഡിജിറ്റൽ സിഗ്നേച്ചറുകൾക്ക് പകരം ഓഥെന്റിക്കേഷന് മറ്റൊരു രീതി കൊണ്ടുവരാനും ആലോചനയുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യ 23 പോയ്ന്റ് മറികടന്ന് റാങ്കിങ്ങിൽ 77 മത്തെ സ്ഥാനത്തെത്തിയിരുന്നു. ബിസിനസ് അനുകൂല

ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ മുന്നേറാനായി സർക്കാർ നടപ്പിൽ വരുത്തിയ പരിഷ്‌കാരങ്ങൾ ലോകബാങ്കിന്റെ പ്രശംസ നേടിയിരുന്നു. ബിസിനസ് ആരംഭിക്കുക, ഇലക്ട്രിസിറ്റി കണക്ഷൻ, കൺസ്ട്രക്ഷൻ പെർമിറ്റ്, വായ്പ, നികുതി, അതിർത്തിക്കപ്പുറത്തേക്കുള്ള വ്യാപാരം തുടങ്ങിയവ എളുപ്പത്തിലാക്കുന്നതിനുള്ള നടപടികൾക്കാണ് അംഗീകാരം ലഭിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it