ചെറുകിട സംരംഭകരെ, ഈ ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പഠിക്കാം

ചെറുകിട ബിസിനസുകള്‍ക്ക് ഡിജിറ്റലാകാന്‍ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകളുമായി ഇന്‍സ്റ്റാമൊജോ

free online courses for entrepreneurs

ഇപ്പോഴത്തെ പ്രതിസന്ധി ഏറ്റവുമധികം ദുരിതത്തിലാഴ്ത്തിയിരിക്കുന്ന ഒരു വിഭാഗമാണ് ചെറുകിട, ഇടത്തരം ബിസിനസുകള്‍. ഈ സാഹചര്യത്തില്‍ ചെറുകിട ബിസിനസുകളെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് എംഎസ്എംഇകള്‍ക്കുള്ള ഡിജിറ്റല്‍ സൊലൂഷന്‍സ് പ്രൊവൈഡറായ ഇന്‍സ്റ്റാമൊജോ.

മൊജോവേഴ്‌സിറ്റി എന്ന ഇവരുടെ സൈറ്റില്‍ ചെറുകിട ബിസിനസുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന നിരവധി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്. ഹബ്‌സ്‌പോട്ടുമായി ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്ന ഇ-മെയ്ല്‍ മാര്‍ക്കറ്റിംഗ് എന്ന ഓണ്‍ലൈന്‍ കോഴ്‌സ് ലീഡുകള്‍ കിട്ടാനും അവയെ ബിസിനസാക്കി മാറ്റാനും സംരംഭകരെ സഹായിക്കുന്നതാണ്. ഇ-മെയ്ല്‍ മാര്‍ക്കറ്റിംഗ് മേഖലയിലെ പുതിയ ട്രെന്‍ഡുകള്‍, അവയുടെ എങ്ങനെ നടപ്പാക്കാം, ട്രാക്കിംഗ് മെട്രിക്‌സ് പോലുള്ള സാങ്കേതികവശങ്ങള്‍ തുടങ്ങിയ മേഖലകളെ സ്പര്‍ശിക്കുന്നതാണ് ഈ കോഴ്‌സ്.

ഹൗ റ്റു ഗ്രോ യുവര്‍ ബിസിനസ് യൂസിംഗ് ഫണല്‍സ്, ലീഗല്‍ & കംപ്ലയന്‍സ് മാറ്റേഴ്‌സ്, ബേസിക്‌സ് ഓഫ് ജിഎസ്റ്റി ഫോര്‍ ബിസിനസ്, ബേസിക്‌സ് ഓഫ് എക്കൗണ്ടിംഗ് ഫോര്‍ ബിസിനസ്, ഫണ്ടിംഗ് ഫോര്‍ സ്‌മോള്‍ ബിസിനസ് തുടങ്ങി വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഇതില്‍ സൗജന്യമായി പഠിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.mojoversity.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

രാജ്യവ്യാപകമായുള്ള ലോക്ഡൗണ്‍ 69 മില്യണ്‍ എംഎസ്എംഇകളെയാണ് ബാധിച്ചിരിക്കുന്നതെന്ന് ഗ്ലോബല്‍ അലയന്‍സ് ഓഫ് മാസ് എന്റ്രപ്രണര്‍ഷിപ്പ് ചെയര്‍മാന്‍ രവി വെങ്കടേശന്‍ പറയുന്നു. ലോക്ഡൗണ്‍ കൂടുതല്‍ നീണ്ടാല്‍ കടുത്ത സാമ്പത്തികബാധ്യതയായിരിക്കും ചെറുകിട ബിസിനസുകള്‍ക്ക് ഉണ്ടാക്കുന്നത്. എന്നാല്‍ ഈ സമയം സ്ഥാപനത്തെയും സംരംഭകനെന്ന നിലയില്‍ നിങ്ങളെയും കൂടുതല്‍ വളരാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പഠിക്കാനും മറ്റുമായി ഫലപ്രദമായി ചെലവഴിക്കൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here