നിക്ഷേപ സൗഹൃദ സംസ്ഥാനം: റാങ്കിംഗ്‌  മെച്ചപ്പെടുത്തി കേരളം

രാജ്യത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആറാമത്. കഴിഞ്ഞ വർഷത്തെ റാങ്കിംഗിനേക്കാൾ ഒരു പോയ്ന്റ് മുകളിലാണ് ഇത്തവണത്തെ സ്ഥാനം. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (NCAER) പുറത്തുവിട്ട സ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് പോട്ടെൻഷ്യൽ ഇൻഡക്സ് (N-SIPI 2018) പ്രകാരം ഡൽഹിയാണ് ഏറ്റവും മുന്നിൽ. തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്.

സംസ്ഥാനങ്ങളുടെ മത്സരക്ഷമത, നിക്ഷേപാന്തരീക്ഷം എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്‌ നിശ്ചയിക്കുന്നത്.

2017 ലെ റാങ്കിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ പശ്ചിമ ബംഗാൾ, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ റാങ്കിംഗ്‌ മെച്ചപ്പെടു ത്തിയിരിക്കുന്നത്.

സ്ഥല ലഭ്യത, അനുമതി എന്നിവയെ സംബന്ധിച്ച വിഭാഗത്തിൽ കേരളം റാങ്കിംഗ്‌ മെച്ചപ്പെടുത് തിയിട്ടുണ്ട്.

2018ൽ ബിസിനസുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ

സർവെയിലെ കണ്ടെത്തലുകൾ അനുസരിച്ച് 2018ൽ ബിസിനസുകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ ഇവയാണ്.

  • ബിസിനസുകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാം സ്ഥാനം അഴിമതിക്കാണ്. എന്നാൽ സ്ഥിതി മുൻ വർഷങ്ങളെക്കാളും മെച്ചപ്പെട്ടിട്ടുണ്ട്. അഴിമതി ഒരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നവരുടെ അനുപാതം 57 ശതമാനത്തിൽ നിന്നും 46 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
  • ബിസിനസ് തുടങ്ങാനായുള്ള അനുമതികൾ ലഭിക്കുന്നതിനുള്ള പ്രയാസമാണ് മറ്റൊന്ന്. എന്നാൽ 2016-17 കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ അനുമതികൾ കൂടുതൽ വേഗത്തിലായിട്ടുണ്ട്.
  • സ്ഥല ലഭ്യത, അതുമായി ബന്ധപ്പെട്ട അനുമതികൾ എന്നിവയ്ക്ക് കാലതാമസം നേരിടുന്നുണ്ട്.
  • നൈപുണ്യമുള്ള ജീവനക്കാരെ കണ്ടെത്തുന്നതാണ് ബിസിനസുകൾ നേരിടുന്ന മറ്റൊരു വെല്ലുവിളി.
  • ബിസിനസ് നടത്തിപ്പിന് ആവശ്യമുള്ള ഫണ്ടിംഗ് കണ്ടെത്തുകയെന്നത് ഇപ്പോഴും പ്രയാസമാണ്. ചെറുകിട ബിസിനസുകാരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്.
  • ജിഎസ്ടിയിലേക്കുള്ള മാറ്റം ബിസിനസുകൾക്കിടയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
  • അതേസമയം, ഊർജ്ജം, അസംസ്‌കൃത വസ്തുക്കൾ എന്നിവയുടെ ലഭ്യത, റെയിൽ, റോഡ് എന്നിവയുടെ ഗുണ നിലവാരം തുടങ്ങിയ കാര്യങ്ങൾ ബിസിനസിന് തടസം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയത് വളരെ കുറച്ചു പേർ മാത്രമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it