പോ മോനെ ദിനേശാ….

ഫെബ്രുവരി പതിനാലിന് വാലന്റ്റൈന്‍സ് ഡേയില്‍ നാം കേട്ടത് മോഹന്‍ലാലിന്റെ മനോഹരമായ ഒരു തീരുമാനം. വാട്‌സാപ്പ് ഉപേക്ഷിച്ച് മോഹന്‍ലാല്‍ എഴുതുന്നു ''ഇപ്പോള്‍ എനിക്ക് ധാരാളം സമയമുണ്ട്, രാവിലെ പത്രവായന ഉണ്ടായിരുന്നെങ്കിലും അതിന്റെ സുഖം തിരിച്ചുകിട്ടിയത് ഇപ്പോഴാണ്. പകല്‍ കാണുന്നു, നിലച്ചുപോയ പുസ്തക വായന തിരിച്ചുവരുന്നു, എനിക്കു മാത്രമായി എത്രയോ കാര്യങ്ങള്‍ ആലോചിക്കാനുണ്ട്, ആര്‍ക്കെങ്കിലും ഞാനുമായി സംവദിക്കുന്നതിന് എത്രയോ വഴികളുണ്ട്.'' വാട്‌സാപ്പ് എനിക്ക് അത്യന്താപേക്ഷിതം അല്ല.

ലോകത്ത് ഇന്ന് ചര്‍ച്ചയാകുന്ന ഒരു പ്രതിഭാസമാണ് മിനിമലിസം. ഒരാള്‍ക്ക് അത്യാവശ്യം വേണ്ടതുകൊണ്ട് സംതൃപ്തമായ ഒരു ജീവിതം, ലോകം മുഴുവന്‍ ഇന്ന് നമ്മളെ ഒരു കണ്‍സ്യൂമറിസ ത്തിന്റെ മായികലോകത്ത് തളച്ചിട്ടിരിക്കുകയാണ്.

കാണുന്നതെല്ലാം വാങ്ങി കൂട്ടിയില്ലെങ്കില്‍ നമ്മള്‍ ആരുടെയൊക്കെയോ പുറകിലാകും എന്ന ചിന്ത. വാങ്ങിക്കൂട്ടിയ വസ്തുക്കളുടെ വിളംബരം സോഷ്യല്‍ മീഡിയ വഴി നടത്തി നാം നമുക്ക് തന്നെ ഒരു ്ശൃൗേമഹ േെമൗേ െഉണ്ടാക്കി എടുക്കുന്നു. വാങ്ങിക്കൂട്ടാന്‍ പണം തികയാതെ വരുമ്പോള്‍ കടമെടുക്കുക, കടം വീട്ടാന്‍ കൂടുതല്‍ ജോലി ചെയ്യുക, വിശ്രമവും വിനോദവും ഇല്ലാതെ അമിത ജോലി ജീവിതത്തിന്റെ താളം തെറ്റിക്കും. കണ്‍സ്യൂമറിസം നമുക്ക് പണവും ജീവിതക്രമവും നഷ്ടപ്പെടുത്തിയേക്കാം, ലോകത്തിന്റെ പുതുതലമുറ ഇന്നീ ചക്രവ്യൂഹത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ഇവിടെയാണ് മിനിമലിസത്തിന്റെ പ്രസക്തി.

കേരളം ഇന്ന് ഏതൊരു ഉല്‍പ്പന്നത്തിന്റെയും ടെസ്റ്റ് മാര്‍ക്കറ്റ് ആണ്. എല്ലാ ലക്ഷ്വറി ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ കേരളം ഒന്നാമത്, ആഡംബര വാഹനങ്ങള്‍, പാര്‍പ്പിടം, ആഘോഷങ്ങള്‍, മദ്യപാനം എല്ലാത്തിലും നാം മുന്‍പില്‍ തന്നെ. വടക്കേ ഇന്ത്യക്കാര്‍ ഒരു വീടിന് ചെലവഴിക്കുന്ന പണം നാം നമ്മുടെ ടോയ്‌ലറ്റ് ഉണ്ടാക്കാന്‍ മാത്രം ചെലവഴിച്ചു കളയും. ഭൂരിഭാഗം ചഞക വീടുകളും പൂട്ടിക്കിടക്കുന്നു. വികസിത രാജ്യങ്ങളില്‍ ഇങ്ങനെ പൂട്ടിക്കിടക്കുന്ന വീടുകള്‍ക്ക് ഡബിള്‍ ടാക്‌സേഷന്‍ നല്‍കി ആ നികുതികൊണ്ട് പാവപ്പെട്ടവന് വീടുണ്ടാക്കാന്‍ അവിടത്തെ ഗവണ്‍മെന്റുകള്‍ ശ്രമിക്കുന്നു. (നമ്മുടെ ഐസക് സാര്‍ ഇത് കേള്‍ക്കേണ്ട). വികസിത രാജ്യങ്ങളിലെ ആധുനിക ഭവനങ്ങള്‍ ചെറുതും സുന്ദരവും കുറച്ച് മാത്രം കാര്‍ബണ്‍ എമിഷന്‍ ഉണ്ടാക്കുന്നതുമാണ്. പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം ഒഴിവാക്കി ൗെേെമശിമയഹല അര്‍ബന്‍ പ്ലാനിംഗ് ആണ് അവിടങ്ങളില്‍ നടപ്പാക്കുന്നത്. മലയാളിക്കും തന്റെ ജീവിതക്രമങ്ങളെ പരിമിതപ്പെടുത്താനുള്ള ഒരു വലിയ അവസരമാണിത്. സമീപകാല പ്രളയവും കാലാവസ്ഥാ വ്യതിയാനങ്ങളും എല്ലാം മിനിമലിസത്തിലേക്ക് തിരികെ
പോകാനുള്ള ചൂണ്ടുപലകകള്‍ മാത്രം.

മിനിമലിസം വരട്ടെ

എല്ലാത്തിനും നമ്മുടെ യുവ വ്യാപാരി വ്യവസായികളിലും ഈ അമിതവ്യയശീലം വളര്‍ന്നുവരുന്നുണ്ട്. വ്യാപാര ആവശ്യങ്ങള്‍ക്ക് ലോണെടുത്ത് അതുകൊണ്ട് വിലകൂടിയ കാറുകളും ആഡംബര ഭവനങ്ങളും പ്രത്യുല്‍പ്പാദനപരമല്ലാത്ത ബിസിനസ് ചെലവുകളും നിറവേറ്റാന്‍ ഏവരും മത്സരിക്കുന്നു. ആധുനിക ധനശാസ്ത്രം കടമെടുപ്പിനെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള ഒരു ആയുധം ആയിട്ടാണ് കാണുന്നത് എങ്കിലും വ്യക്തികളോ, സ്ഥാപനങ്ങളോ, രാജ്യങ്ങള്‍ തന്നെയോ ഉല്‍പ്പാദനക്ഷമമല്ലാത്ത മേഖലകളില്‍ കടമെടുത്ത് നിക്ഷേപം നടത്തുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടരുത്.

മിനിമലിസത്തിന്റെ വലിയ മാതൃകകള്‍ അസിം പ്രേംജിയും നാരായണമൂര്‍ത്തിയും ഡോക്ടര്‍ അബ്ദുല്‍ കലാമും നമുക്ക് കാട്ടിത്തന്നിട്ടുണ്ട്. മുണ്ടു മുറുക്കിയുടുത്ത് നിശ്ചയദാര്‍ഢ്യത്തോടെ ടെക്‌നോളജിയുടെ സഹായത്താല്‍ ലോക സാമ്പത്തിക ക്രമത്തിന്റെ ഈ അനിശ്ചിതത്വ പുഴ നമുക്ക് നീന്തിക്കടക്കാം. മിനിമലിസം മലയാളി ബിസിനസ് സമൂഹം ഉറക്കെ ചര്‍ച്ച ചെയ്യട്ടെ. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സും, വ്യാപാര-വ്യവസായ സംഘടനകളും നമ്മുടെ യുവ വ്യവസായികള്‍ക്ക് സാമ്പത്തിക ആസൂത്രണ വിദ്യാഭ്യാസത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു കൊടുക്കട്ടെ. കാശ് കുടുക്കകളിലെ കൊച്ചു നിക്ഷേപ ശീലങ്ങളും മാസവട്ടച്ചിട്ടികളും നമുക്ക് പുതുതലമുറയെ പരിചയപ്പെടുത്താം.

കേരളീയരുടെ മാനസിക ആരോഗ്യത്തിന്റെ അളവുകോലാണ് നമ്മുടെ സമൂഹത്തിലെ ആത്മഹത്യകള്‍. അതിലേറെയും സാമ്പത്തിക കാരണങ്ങള്‍ കൊണ്ടാണെന്നറിയുമ്പോഴാണ് മിനിമലിസത്തെ നാം മനസിലാക്കേണ്ടതിന്റെ പ്രസക്തി. ട്രാഫിക് കുറയ്ക്കാന്‍ കാര്‍ ഫ്രീ ഡേ ആഘോഷിക്കുന്നത് പോലെ മദ്യപാനം കുറയ്ക്കാന്‍ ഡ്രൈഡേ ആഘോഷിക്കുന്നത് പോലെ വ്യാപാര വ്യവസായ മേഖലകളിലെ ഈ പൊങ്ങച്ച സംസ്‌കാരങ്ങളോട് നമുക്ക് ഉറക്കെ പറയാം പോ മോനേ ദിനേശാ.

Related Articles

Next Story

Videos

Share it