ദീര്‍ഘകാല സ്വപ്നങ്ങളാണ് ബിസിനസില്‍ എനിക്ക് ഹരം; ശ്രുതി ഷിബുലാല്‍

''മുന്‍പത്തെക്കാള്‍ കൂടുതലായി പുതുതലമുറയിലുള്ളവര്‍ ബിസിനസിലേക്കിറങ്ങുന്ന കാലഘട്ടമാണിതെന്നു തോന്നുന്നു. എന്നാല്‍ പലരും വളരെ കുറച്ചു നാള്‍ കൊണ്ട് സംരംഭം കെട്ടിപ്പടുക്കാനും അവ റീസെയ്ല്‍ ചെയ്യുവാനും ശ്രമിക്കുന്നത് കാണാറുണ്ട്. റീസെയ്‌ലബിലിറ്റി ഉണ്ടാകുക നല്ലതാണ്. എന്നാല്‍ എന്റെ സ്വപ്‌നങ്ങള്‍ വ്യത്യസ്തമാണ്, ആതിഥേയ രംഗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ ബ്രാന്‍ഡ് ആകുക. ദീര്‍ഘ കാലത്തേക്കുള്ള ഈ സ്വപ്‌നമാണ് ഇന്ന് ബിസിനസ് ചെയ്യുന്നതില്‍ ഞാന്‍ കാണുന്ന ഹരം.'' പറയുന്നത് ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ ബ്രാന്‍ഡ് ആയ താമര ഗ്രൂപ്പ് സിഇഒയും ഇന്‍ഫോസിസ് സഹസ്ഥാപകനും മുന്‍ സിഇഓയുമായ ഷിബുലാലിന്റെ മകളുമായ ശ്രുതി ഷിബുലാല്‍.

''ബിസിനസില്‍ നിരവധി ചലഞ്ചുകളുണ്ട്. എന്നാല്‍ ഉള്ളില്‍ നിന്നാണ് സംരംഭകര്‍ ചലഞ്ച് ചെയ്യേണ്ടത്.'' സ്വയം ഒരു മികച്ച ബ്രാന്‍ഡ് ആയി പ്ലേസ് ചെയ്യാനുള്ള ആത്മവിശ്വാസവും അത് സാധ്യമാക്കാനുള്ള നിരന്തര പ്രയത്‌നവും സംരംഭകര്‍ കാണിക്കണമെന്ന് ശ്രുതി പറഞ്ഞു.

താമര ബ്രാന്‍ഡിലെ ഹോട്ടല്‍ മുറികളുടെ എണ്ണം 2025 ഓടെ ആഗോളാടിസ്ഥാനത്തില്‍ 1,000 തികയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും താമര ലീഷര്‍ എക്സ്പീരിയന്‍സസ് സി.ഇ.ഒ. ശ്രുതി ഷിബുലാല്‍ വ്യക്തമാക്കി. ആലപ്പുഴ മുഹമ്മയിലും, ഗുരുവായൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലും പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരം ആക്കുളത്തുള്ള പദ്ധതി മികച്ച പ്രതികരണം നേടുന്നുണ്ടെന്നും ശ്രുതി ഷിബുലാല്‍ പറഞ്ഞു. ഉത്തരവാദിത്വ ആതിഥേയത്വമാണ് കേരളത്തില്‍ 300 കോടി രൂപ നിക്ഷേപം നടത്തുന്ന താമര ഗ്രൂപ്പിന്റെ അടിത്തറയെന്ന് ശ്രുതി വ്യക്തമാക്കുന്നു.

(Story taken from the talk at ASCEND KERALA 2020 Meeting)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it