പരിചയ സമ്പന്നരെ തേടി ഇ-കോമേഴ്‌സ് കമ്പനികളും സ്റ്റാർട്ടപ്പുകളും 

അതിവേഗം വളരുന്ന വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ പരിചയ സമ്പന്നരായ ജീവനക്കാരെ തേടുകയാണ് ഇ-കോമേഴ്‌സ് കമ്പനികളും സ്റ്റാർട്ടപ്പുകളും.

സീനിയർ പദവികൾ വഹിക്കാൻ പ്രാപ്തരായവരെയാണ് ഇപ്പോൾ ഈ കമ്പനികൾക്ക് ആവശ്യം.

ഏതെങ്കിലും തരത്തിൽ നിക്ഷേപമോ ഫണ്ടിംഗോ ലഭിച്ച ആമസോൺ, ഫ്ലിപ്കാർട്ട് സ്വിഗ്ഗി, പേടിഎം, ഓയോ, ഒലാ, സോമറ്റോ തുടങ്ങിയ കമ്പനികൾ വൻ തോതിൽ നിയമനം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ 6-7 മാസങ്ങളിലായി ഓൺലൈൻ കമ്പനികളുടെ റിക്രൂട്ട്മെന്റ് ആക്ടിവിറ്റികൾ ഉയർന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉന്നത പദവികൾ വഹിക്കുന്ന 400 പേരെയെങ്കിലും ഇക്കാലയളവിൽ നിയമിച്ചിട്ടുണ്ട്.

ഓയോ റൂംസ് ഇക്കഴിഞ്ഞ ആഴ്ചയിലാണ് തങ്ങളുടെ ആദ്യ സിഇഒ ആയി മുൻ ഇൻഡിഗോ മേധാവി ആദിത്യ ഘോഷിനെ നിയമിച്ചത്. സമാനരീതിയിൽ ഫ്ലിപ്കാർട്ട്, മെയ്ക്ക് മൈ ട്രിപ്പ്, ഫ്രഷ് വർക്സ് എന്നിവയും സീനിയർ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it