ആഗോള ബഹുമതി നേടി കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഫാര്‍മേഴ്‌സ് ഫ്രെഷ് സോണ്‍

കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ്‌യുഎം) മേല്‍നോട്ടത്തിലുള്ള കാര്‍ഷിക സ്റ്റാര്‍ട്ടപ്പായ ഫാര്‍മേഴ്‌സ് ഫ്രെഷ് സോണ്‍ ലോകത്തിലെ മികച്ച 24 പരിസ്ഥിതി സൗഹൃദ സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയില്‍ സ്ഥാനം നേടി. യുഎന്‍ഒ സീഡ് ലോ കാര്‍ബണ്‍ പുരസ്‌കാര ( 2019) മല്‍സരത്തിന്റെ ഫൈനല്‍ റൗണ്ടിലെത്തിയ നാല് ഇന്ത്യന്‍ സംരംഭങ്ങളിലൊന്നാണ് ഫാര്‍മേഴ്‌സ് ഫ്രെഷ് സോണ്‍.

ഗ്രാമങ്ങളിലെ കര്‍ഷകരെ നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ദൗത്യമാണ് ഫാര്‍മേഴ്‌സ് ഫ്രെഷ് സോണ്‍ നിര്‍വഹിക്കുന്നത്. സുസ്ഥിര വികസനം ലക്ഷ്യമാക്കുന്ന സംരംഭങ്ങള്‍ക്കു വാര്‍ഷിക പുരസ്‌കാരം നല്‍കുന്ന മല്‍സരമാണ് സീഡിന്റേത്. വികസിത സമ്പദ്‌വ്യവസ്ഥയില്‍ പ്രകൃതി സൗഹാര്‍ദ്ദമായ നൂതന സ്റ്റാര്‍ട്ടപ്പുകളെ പ്രാദേശികതലത്തില്‍നിന്നുതന്നെയാണ് തെരഞ്ഞെടുക്കുന്നത്.

ഇതേസമയം, കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ്‌യുഎം) മേല്‍നോട്ടത്തിലുള്ള ബയോസെന്‍സിംഗ് ടെക്നോളജി പ്രൊവൈഡര്‍ കോഡ് ഓഫ് ഡ്യൂട്ടി ഇന്നൊവേഷന്‍സ് ഓണ്‍ലൈന്‍ കോഡിംഗ് പ്ലാറ്റ്ഫോമായ ഹാക്കര്‍ എര്‍ത്തിനൊപ്പം ഇന്റല്‍ സംഘടിപ്പിച്ച ഓള്‍ ഇന്ത്യ ഹാക്ക്ഫ്യൂറി 2 ഹാക്കത്തോണില്‍ വിജയിയായി.

ഓണ്‍ലൈന്‍ കോഡിംഗ് പ്ലാറ്റ്‌ഫോമായ ഹാക്കര്‍എര്‍ത്തുമായി സഹകരിച്ച് ഇന്റല്‍ നടത്തിയ അഖിലേന്ത്യാ ഹാക്ക് ഫ്യുറി2 ഹാക്കത്തോണില്‍ കോഡ് ഓഫ് ഡ്യൂട്ടി ഇന്നൊവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ് ജേതാവായി. സ്മാര്‍ട് വെയറബിള്‍സിനുള്ള ബയോസെന്‍സിംഗ് സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് കോഡ് ഓഫ് ഡ്യൂട്ടി ഇന്നൊവേഷന്‍സ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it