സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സേവനം നല്‍കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം

സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായി അവര്‍ക്കാവശ്യമായ വിപണന പിന്തുണ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി 2017ലെ ഐ.റ്റി നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളുടെ നോഡല്‍ ഏജന്‍സിയെന്ന നിലയില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സര്‍ക്കാരിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇടയില്‍ ഒരു ഫസിലിറ്റേറ്ററായി പ്രവര്‍ത്തിക്കുന്നു.

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായ സൊലൂഷനുകള്‍ കണ്ടെത്തുന്നതിനായി 20 ലക്ഷം രൂപ വരെയുള്ള പര്‍ച്ചേസുകള്‍ ടെന്‍ഡര്‍ നടപടികളില്ലാതെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും നേരിട്ട് സംഭരിക്കുന്നതിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കേരള പോലീസിന് വേണ്ടി ഒന്നും മറ്റ് വകുപ്പുകള്‍ക്കായി മറ്റൊന്നും ഉള്‍പ്പടെ രണ്ട് ഡിമാന്‍ഡ് ഡേയ്‌സ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഏകോപിപ്പിച്ചിട്ടുണ്ട്.

സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സൊലൂഷനുകള്‍ വാങ്ങിയിട്ടുള്ള വകുപ്പുകളുടെ എണ്ണം: 24

വിവിധ വകുപ്പുകള്‍ക്കായി സൊലൂഷനുകള്‍ നല്‍കിയിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം: 19

വില്‍പ്പനയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ച തുക: 1.23 കോടി

1. നേരിട്ടുള്ള സംഭരണം

ഗവണ്‍മെന്റ് ഓര്‍ഡര്‍ GO(Rt) No. 2/2017SPD dt 16.01.2017, GO(Ms) No. 19/2017/ITD dt 04.08.2017, GO (Ms) No. 1/2018 dt 11.01.2018 എന്നിവ പ്രകാരം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ് കമ്പനികളില്‍ നിന്നും പരമാവധി 5 ലക്ഷം രൂപ വരെയുള്ള മൊബീല്‍ ആപ്ലിക്കേഷന്‍സ് വാങ്ങാവുന്നതാണ്. ഐ.റ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ളതും കേരള ഐ.റ്റി മിഷന്‍, SEMT, ഉപഭോക്തൃ വകുപ്പ് എന്നിവയിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയാണ് മൊബീല്‍ ആപ്ലിക്കേഷനുകള്‍ സംഭരിക്കുന്നതിനുള്ള പ്രൊപ്പോസലുകള്‍ വിലയിരുത്തി അനുമതി നല്‍കുന്നത്. അടുത്തകാലത്ത് GO(Ms) No. 24/2018/ITD dt 29.09.2018 എന്നൊരു ഓര്‍ഡര്‍ കൂടി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

2. വകുപ്പുകളുടെ ആവശ്യകത സ്റ്റാര്‍ട്ടപ്പുകള്‍ മുഖേന നിറവേറ്റല്‍

മൊബീല്‍ ആന്‍ഡ് വെബ് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിന് നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ കേരള സ്റ്റാര്‍ട്ടപ് മിഷനെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വകു

പ്പുകളെ സഹായിക്കുന്നതിനും കൂടാതെ കമ്മിറ്റിക്ക് അന്തിമ തീരുമാനം എടുക്കുന്നതിനുമായി ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷനുകളുടെ നിര്‍ണ്ണയം, സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ അവയുടെ വിതരണം, പ്രാഥമിക സാങ്കേതിക വിലയിരുത്തല്‍, ഷോര്‍ട്ട്‌ലിസ്റ്റിംഗ് തുടങ്ങിയ നടപടിക്രമങ്ങളൊക്കെ സ്റ്റാര്‍ട്ടപ് മിഷനാണ് ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത്. സ്റ്റാര്‍ട്ടപ് മിഷന്‍ ഇതുവരെ 11ല്‍ അധികം പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സൊലൂഷനുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍

  • സ്റ്റാര്‍ട്ടപ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇന്‍കുബേറ്റ് ചെയ്തിട്ടുള്ളതുമായ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിക്കുക
  • താല്‍പ്പര്യപത്രങ്ങളുടെ സമര്‍പ്പണം
  • താല്‍പ്പര്യപത്രം സമര്‍പ്പിച്ച സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ടെക്‌നിക്കല്‍ പ്രൊപ്പോസലുകള്‍ ശേഖരിക്കുന്നു
  • ടെക്‌നിക്കല്‍ പ്രൊപ്പോസലുകള്‍ വിലയിരുത്തുന്നു
  • സാങ്കേതിക വിലയിരുത്തലില്‍ യോഗ്യത നേടിയ സ്റ്റാര്‍ട്ടപ്പുകളോട് ഫിനാന്‍ഷ്യല്‍ പ്രൊപ്പോസലുകള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നു
  • ഗുണമേന്മയും ചെലവും അധിഷ്ഠിതമാക്കിയുള്ള തെരഞ്ഞെടുപ്പിലൂടെ (QCBS) ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പിനെ കണ്ടെത്തുന്നു.
  • തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പിനെ വകുപ്പിലേക്ക് റെക്കമെന്‍ഡ് ചെയ്യുന്നു

    ഹ സ്റ്റാര്‍ട്ടപ് അതിന്റെ ഉല്‍പ്പന്നം വകുപ്പിന് നല്‍കുന്നുവെന്നതും വകുപ്പ് അതില്‍ സംതൃപ്തരാണെന്നതും സ്റ്റാര്‍ട്ടപ് മിഷന്‍ ഉറപ്പാക്കുന്നു

  • കരാര്‍ ഒപ്പിട്ടശേഷം സ്റ്റാര്‍ട്ടപ്പിന് വകുപ്പ് നേരിട്ട് പേമെന്റ് നല്‍കുന്നു.

വിശദവിവരങ്ങള്‍ക്ക്: 0471 2700270, www.startupmission.kerala.gov.in

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it