സ്റ്റാര്‍ട്ടപ്പുകള്‍ക്കായി എങ്ങനെ നൂതനാശയങ്ങള്‍ കണ്ടെത്താം?

ഡോ. കെ.സി ചന്ദ്രശേഖരന്‍ നായര്‍

കേരളത്തിലെ സ്റ്റാര്‍ട്ടപ് രംഗത്തെ ശക്തമായ മുന്നേറ്റം കാരണം സ്റ്റാര്‍ട്ടപ് ആശയങ്ങള്‍ക്കും വന്‍ ഡിമാന്റുണ്ടായിരിക്കുകയാണ്. കോളെജ് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അനേകം പ്രൊഫഷണലുകളും ഇപ്പോള്‍ സ്റ്റാര്‍ട്ടപ് മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. നൂതനമായൊരു ഉല്‍പ്പന്നമോ സേവനമോ വികസിപ്പിക്കുന്നതിനുള്ള ഒരു സ്റ്റാര്‍ട്ടപ്പിന്റെ ആശയം വളരെയേറെ പ്രധാനമാണ്. കാരണം ആശയമാണ് സ്റ്റാര്‍ട്ടപ്പിന്റെ വിജയത്തില്‍ ഏറ്റവും നിര്‍ണ്ണായകമായൊരു ഘടകം.

സ്വന്തമായി ആശയം കണ്ടെത്താനാകാത്ത സംരംഭകര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ നിന്നും നൂതനാശയങ്ങള്‍ സ്വീകരിക്കാനുള്ള അവസരമുണ്ട്. കൂടാതെ പേറ്റന്റ് നേടിയ സാങ്കേതികവിദ്യകളും അവര്‍ക്ക് വാങ്ങാനാകും. അത്തരം ആശയങ്ങള്‍ സ്റ്റാര്‍ട്ടപ് സംരംഭത്തിനായി വിനിയോഗിക്കുന്നത് അവയുടെ വിജയസാധ്യത വളരെയേറെ വര്‍ധിപ്പിക്കുകയും ചെയ്യും. നൂതന സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ് ആശയങ്ങള്‍ കണ്ടെത്താനുള്ള ഏതാനും മാര്‍ഗങ്ങള്‍ ശ്രദ്ധിക്കുക.

സ്വന്തമായ ആശയവികസനം

മികച്ചൊരു ബിസിനസ് ഐഡിയ സ്വന്തമായി കണ്ടെത്തുകയെന്നതാണ് ആദ്യത്തെ ഘട്ടം. തുടര്‍ന്ന് അതിനെ പ്രോട്ടൊടൈപ്പായി വികസിപ്പിക്കണം. എന്നാല്‍ അതിന് മുന്‍പ് ബിസിനസ് ഐഡിയയുടെ കൊമേഴ്‌സ്യല്‍ ഫീസിബിലിറ്റിയും ടെക്‌നിക്കല്‍ വയബിലിറ്റിയും വ്യക്തമായി വിലയിരുത്തണം. ഉല്‍പ്പന്നത്തിന്റെയും സേവനത്തിന്റെയും വിപണി സ്വീകാര്യത, ലക്ഷ്യമിടുന്ന ടാര്‍ജറ്റ് ഗ്രൂപ്പ്, ഉല്‍പ്പന്നം വാങ്ങാനുള്ള അവരുടെ ശേഷി തുടങ്ങിയ കാര്യങ്ങളും കണക്കിലെടുത്ത ശേഷം മാത്രമേ ഉല്‍പ്പന്നത്തിന്റെ അല്ലെങ്കില്‍ സാങ്കേതികവിദ്യയുടെ വികസനത്തിലേക്ക് സ്റ്റാര്‍ട്ടപ് സംരംഭകര്‍ കടക്കാവൂ.

സാങ്കേതികവിദ്യകള്‍ വാങ്ങാം

സംസ്ഥാനത്തെ നിരവധി ഗവേഷണ വികസന സ്ഥാപനങ്ങളില്‍ നിന്നും സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് നൂതന ഉല്‍പ്പന്നങ്ങളുടെ സാങ്കേതികവിദ്യകള്‍ കരസ്ഥമാക്കാം. സാങ്കേതികവിദ്യ മാത്രമല്ല അവിടെയുള്ള ഇന്‍കുബേറ്ററുകള്‍ മുഖേന ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് ടെസ്റ്റ് മാര്‍ക്കറ്റിംഗ് നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ വരെ മിക്ക സ്ഥാപനങ്ങളും നല്‍കുന്നുണ്ട്. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (CIFT), കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് (IISR), തിരുവനന്തപുരത്തെ ചകകടഠ കാസര്‍കോഡുള്ള CPCRI, ശ്രീകാര്യത്തെ ഇഠഇഞക, തലസ്ഥാനത്തുള്ള രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (RGCB)തുടങ്ങിയവയില്‍ നിന്നും ഉല്‍പ്പന്ന സാങ്കേതികവിദ്യകള്‍ വാങ്ങാവുന്നതാണ്.

പ്രിസം സ്‌ക്കീം

ചെറുകിട ഇടത്തരം വ്യവസായങ്ങളിലും സ്റ്റാര്‍ട്ടപ്പുകളിലും ഇന്നവേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്റിഫ്ക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചാണ് (DSIR) ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഐ.റ്റി ഇതര മേഖലകളില്‍ ഉടകഞന്റെ സ്‌കീം പ്രകാരം ഒരു ആശയം പ്രായോഗിക തലത്തിലെത്തിക്കുന്നതു വരെ 72 ലക്ഷം രൂപയുടെ പിന്തുണ ലഭിക്കും. നിലവിലുള്ള കമ്പനിക്ക് പുതിയ പ്രോഡക്ട് വികസിപ്പിക്കുന്നതിനും ഈയൊരു ഫണ്ട് ലഭിക്കും. ഈ സ്‌കീം പ്രകാരം തെരെഞ്ഞെടുക്കപ്പെടുന്ന ഒരു ആശയത്തിന് ആദ്യഘട്ടമായി രണ്ട് ലക്ഷം രൂപയും പ്രോട്ടൊടൈപ്പ് വികസിപ്പിക്കാനായി 20 ലക്ഷം രൂപയും സ്വന്തമായി കമ്പനി തുടങ്ങി വിപണനം നടത്തുകയാണെങ്കില്‍ അതിനായി 50 ലക്ഷം രൂപയും ലഭിക്കും.

സംരംഭകര്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടായോ ഇത് പ്രയോജനപ്പെടുത്താം. ഉല്‍പ്പന്നം വികസിപ്പിച്ചശേഷം സ്വന്തമായി സംരംഭം തുടങ്ങാന്‍ താല്‍പ്പര്യമില്ലെങ്കില്‍ DSIRന്റെ ടെക്‌നോളജി ട്രാന്‍സ്ഫര്‍ സെന്ററിന്റെ സഹായത്തോടെ മറ്റൊരാള്‍ക്ക് അത് വില്‍ക്കാനും സാധിക്കും.

വേണം, പ്രോഡക്റ്റ് ബാങ്ക്

കേരളത്തിലെ റൂറല്‍ ഇന്നവേറ്റേഴ്‌സിന്റെയും സയന്റിസ്റ്റുകളുടെയും റിസര്‍ച്ചേഴ്‌സിന്റെയുമൊക്കെ കൈവശമുള്ള ഇന്നവേഷന്‍സിനെ കൊമേഴ്‌സ്യലൈസ് ചെയ്യേണ്ടതുണ്ട്. അതിനായി ടെക്‌നോപാര്‍ക്കില്‍ മുന്‍പ് ഉണ്ടായിരുന്ന ടെക്‌നോളജി ട്രാന്‍സ്ഫര്‍ സെന്ററിനെ പുനരുജ്ജീവിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഇവിടെയുള്ള ടെക്‌നോളജി ബയേഴ്‌സിനെയും സെല്ലേഴ്‌സിനെയും പരസ്പരം ബന്ധിപ്പിക്കുന്നൊരു പ്രോഡക്ട് ബാങ്ക് പ്ലാറ്റ്‌ഫോം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെ-ഡിക്‌സ് മുന്‍കൈ എടുക്കണം. അതുവഴി സംരംഭകര്‍ക്ക് നൂതനാശയങ്ങളും സാങ്കേതികവിദ്യകളുമൊക്കെ യഥേഷ്ടം ലഭിക്കുന്നതിനുള്ള സാഹചര്യവും സര്‍ക്കാരിന് വരുമാനവും ഉണ്ടാകും.

റൂറല്‍ ഇന്നവേഷന്‍ മീറ്റ് (RIM)

തിരുവനന്തപുരെത്ത ശാസ്്രത ഭവന്‍ (KSCSTE) എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന RIM ല്‍ നൂറ് കണക്കിന് ഇന്നേവേറ്റഴ്‌സ് പെങ്കടുക്കുന്നതിനാല്‍ അേനകം ഇന്നേവഷന്‍സ് അതില്‍ നിന്നും ലഭിക്കും. താല്‍പ്പര്യമുള്ള സംരംഭകര്‍ക്ക് ശാസ്്രതഭവനില്‍ നിന്നും അവയുെട വിശദാംശങ്ങള്‍ േനടാം. അേനകം ആളുകള്‍ RIMല്‍ നിന്നുള്ള ഇന്നേവഷന്‍സിെന അടിസ്ഥാനമാക്കി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. RIMെല ഇന്നേവേറ്റഴ്‌സില്‍ നിന്നും അത് വിലയ്ക്കു വാങ്ങുകേയാ അെല്ലങ്കില്‍ അവെര പങ്കാൡകളാക്കിേയാ സംരംഭം തുടങ്ങാനാകും.

(ടെക്‌നോപാര്‍ക്ക് മുന്‍ സി.എഫ്.ഒയായിരുന്ന ലേഖകന്‍ ടെക്‌നോപാര്‍ക്കില്‍ ആദ്യമായി ഇന്‍കുബേറ്റര്‍ സ്ഥാപിച്ചുകൊണ്ട് കേരളത്തിലെ സ്റ്റാര്‍ട്ടപ് വിപ്ലവത്തിന് തുടക്കം കുറിച്ച വ്യക്തിയാണ്)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it