ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വളരുന്നു; 21 എണ്ണം യൂണികോണുകളായി

സ്റ്റാര്‍ട്ടപ്പുകള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം ഇന്ത്യക്ക്. ചൈനയ്ക്കും യു.എസിനും തൊട്ടുപിന്നിലാണ് ഇന്ത്യ. യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലാണ് ബ്രിട്ടനും ഇസ്രായേലും.

ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിച്ച സ്റ്റാര്‍ട്ടപ്പുകളുടെ (യൂണികോണ്‍) പ്രവര്‍ത്തനം വിലയിരുത്തിയാണ് ഇതുമായി ബന്ധപ്പെട്ട ഹുറുണ്‍ ഗ്ലോബല്‍ യൂണികോണ്‍ ലിസ്റ്റ് 2019 തയ്യാറാക്കിയത്. 21 യൂണികോണുകളുണ്ട് ഇന്ത്യയില്‍. പേയ്മെന്റ് സൊല്യൂഷന്‍സ് പ്ലാറ്റ്ഫോം വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് (10 ബില്യണ്‍ ഡോളര്‍), ക്യാബ് അഗ്രിഗേറ്റര്‍ ഓല (6 ബില്യണ്‍),
എഡ്യുക്കേഷന്‍ ടെക് ആപ്പ് ബൈജൂസ് (6 ബില്യണ്‍ ), ട്രാവല്‍ സ്റ്റേ ഫൈന്‍ഡര്‍ ഒയോ റൂംസ് (5 ബില്യണ്‍ ) എന്നിവ രാജ്യത്ത് മുന്നില്‍ നില്‍ക്കുന്നു.

സിലിക്കണ്‍ വാലിയില്‍ 102 യൂണികോണുകളുണ്ട്.ലോകത്ത് ആകെയുള്ള 494 യൂണികോണുകളില്‍ 80 ശതമാനത്തിനും ആതിഥേയത്വം വഹിക്കുന്നത് ചൈനയും(206) അമേരിക്കയു(203)മാണ.് യൂറോപ്പില്‍ 35 യൂണികോണ്‍ ആണുള്ളത്.ഹുറുണ്‍ പട്ടിക പ്രകാരം 3.4 ബില്യണ്‍ ഡോളറാണ് യൂണികോണുകളുടെ ശരാശരി മൂല്യം. മൊത്തം മൂല്യം 1.7 ട്രില്യണ്‍ ഡോളര്‍ വരുമെന്നും ഹുറുണ്‍ റിപ്പോര്‍ട്ട് ചെയര്‍മാനും മുഖ്യ ഗവേഷകനുമായ റൂപര്‍ട്ട് ഹൂഗ്വെര്‍ഫ് പറഞ്ഞു.

2013 ല്‍ വെന്‍ച്വര്‍ കാപ്പിറ്റലിസ്റ്റ് ഐലീന്‍ ലീ ആണ് 1 ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിച്ച സ്റ്റാര്‍ട്ടപ്പുകളെ ആദ്യമായി യൂണികോണ്‍ എന്ന് വിളിച്ചത്. ഗ്രീക്ക് ഇതിഹാസത്തിലെ ഐശ്വര്യത്തിന്റെ പ്രതീകമായ ഒറ്റക്കൊമ്പുള്ള സാങ്കല്‍പ്പിക മൃഗമാണ് യൂണികോണ്‍. ഇന്‍മോബി എന്ന മൊബൈല്‍ പരസ്യ കമ്പനിയാണ് 100 കോടി ഡോളര്‍ മൂല്യം നേടിയ ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. 2011 ലായിരുന്നു അത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it