സ്റ്റാർട്ടപ്പുകളുടെ വിപണിസാധ്യത വർധിപ്പിക്കാൻ കേരള സർക്കാരിന്റെ പുതിയ നീക്കം
സ്റ്റാർട്ടപ്പുകളിൽനിന്നു ഇനിമുതൽ സർക്കാർ സ്ഥാപനങ്ങൾക്ക് 20 ലക്ഷം രൂപ വരെ വിലയുള്ള സോഫ്റ്റ്‌വെയർ ഉൽപന്നങ്ങളും മൊബൈൽ ആപ്ലിക്കേഷനുകളും മറ്റ് സേവങ്ങളും നേരിട്ടുവാങ്ങാം.
ഒരു വർഷം അഞ്ചുലക്ഷം രൂപയായിരുന്നു നിലവിലുണ്ടായിരുന്ന പരിധി.
സ്റ്റാർട്ടപ്പുകളുടെ വിപണിസാധ്യത വർധിപ്പിക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സഹായിക്കാനുമാണ് പുതിയ തീരുമാനം.
ജിഎസ്ടി പരിധിയിൽ വരില്ല എന്നതുകൊണ്ട് തന്നെ സ്റ്റാർട്ട് അപ്പുകൾക്ക് ഗുണം ചെയ്യും.
സ്റ്റാർട്ടപ്പുകൾ കേന്ദ്രസർക്കാരിന്റെ ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രമോഷൻ വകുപ്പിൽ (ഡിഐപിപി) റജിസ്റ്റർ ചെയ്തിട്ടുള്ളതും സ്റ്റാർട്ടപ് മിഷന്റെ പട്ടികയിലുള്ളതുമായിരിക്കണം. എന്നാൽ മാത്രമേ സർക്കാർ സ്ഥാപങ്ങൾക്ക് ഉൽപന്നങ്ങൾ വിൽക്കാൻ സാധിക്കുകയുള്ളു.