നാല് വര്‍ഷം കൊണ്ട് 1900 സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപം 875 കോടിരൂപയായി

2016 മുതല്‍ സംസ്ഥാനത്ത് 1900 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിക്ഷേപം രണ്ട് കോടി ഇരുപത് ലക്ഷത്തില്‍നിന്നു 875 കോടിയായി വര്‍ധിച്ചു.വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ 1600-ലധികം സ്റ്റാര്‍ട്ടപ്പുകള്‍, രണ്ട് ലക്ഷത്തിലധികം ഇന്‍കുബേഷന്‍ സ്പെയ്സുകള്‍ ഇന്ന് കേരളത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക വിദ്യയില്‍ സംരംഭകരാകുന്ന പൗരന്മാര്‍ക്ക് വേണ്ടി ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കൂടാതെ ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമാണ് കേരളം. സൗജന്യ വൈഫൈ എല്ലാ പൊതു ഇടങ്ങളിലും ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിനാകെ മാതൃകയായി തീര്‍ന്ന ഇടപെടലാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ തന്നെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ടപ്പ് സമുച്ചയവും കൊച്ചിയില്‍ ആരംഭിച്ചു. അവിടെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ഫാര്‍ ലാബ് ലോകോത്തര നിലവാരമുള്ളതാണ്. ഐടി മേഖലയിലെ ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് വന്നുതുടങ്ങി.

സംസ്ഥാനത്തെ ഐടി സ്പേസ് ഇരട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ 1500 കോടിയുടെ കെ ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടു. ഇക്കൊല്ലം ഡിസംബറോടെ പദ്ധതി പൂര്‍ത്തിയാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it