സ്റ്റാർട്ടപ് മിഷൻ വിളിക്കുന്നു, ഫ്യൂച്ചര്‍ ടെക്നോളജീസ് ലാബിലേക്ക്

പുതുതലമുറ സാങ്കേതികവിദ്യകളിലെ ഗവേഷണ വികസനത്തിനാവശ്യമായ ഉപകരണങ്ങളും അടിസ്ഥാനസൗകര്യങ്ങളുമൊക്കെ ലഭ്യമാക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ് മിഷന് മുന്‍കൈയെടുത്ത് തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ സ്ഥാപിച്ചതാണ് ഫ്യൂച്ചര്‍ ടെക്നോളജീസ് ലാബ്.
രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഈ ലാബിന്റെ ഏറ്റവും വലിയ സവിശേഷത. സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ലാബിന്റെ സേവനം പ്രയോജനപ്പെടുത്താം.
വെര്‍ച്വല്‍ റിയാലിറ്റി (VR) & ഓഗുമെന്റഡ് റിയാലിറ്റി (AR), ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ് (AI), റോബോട്ടിക്സ്, ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ് (BCI) എന്നീ സുപ്രധാന മേഖലകളിലെ നൂതനമായ കണ്ടെത്തലുകള്‍ക്കും ഗവേഷണത്തിനും ഫ്യൂച്ചര്‍ ടെക്നോളജീസ് ലാബില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കിയി
ട്ടുണ്ട്.
ജൂനിയര്‍ ഫെലോഷിപ്പ് പ്രോഗ്രാം
- ലാബ് ഊന്നല്‍ കൊടുത്തിട്ടുള്ള മേഖലകളില്‍ പ്രോജക്ട്സ്/ റിസര്‍ച്ച് നിര്‍വഹിക്കപ്പെടുന്നത് ജൂനിയര്‍ ഫെലോഷിപ്പ് പ്രോഗ്രാമിലൂടെയാണ്.
- ബിരുദത്തോടൊപ്പം നൂതന സാങ്കേതികവിദ്യകളില്‍ പരിചയവുമുള്ളവര്‍ക്ക് ലാബിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാം. അവര്‍ക്ക് സംരംഭകരായോ അല്ലെങ്കില്‍ ഇന്നവേറ്റേഴ്സായോ മാറുന്നതിനുള്ള പരിപൂര്‍ണ്ണ പിന്തുണ സ്റ്റാര്‍ട്ടപ് മിഷന് നല്‍കും.
- തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവരുടെ പ്രോജക്ടുകളെ അടിസ്ഥാനമാക്കി പരമാവധി ഒരു വര്‍ഷം വരെ ലാബില്‍ പ്രവര്‍ത്തിക്കാം. കേരള സ്റ്റാര്‍ട്ടപ് മിഷന്റെയും ഫ്യൂച്ചര്‍ ടെക്നോളജീസ് ലാബിന്റെയും വിവിധ പ്രോ
ഡക്ട് ഡെവലപ്മെന്റ്, സ്കില്‍ ഡെവലപ്മെന്റ് പ്രവര്‍ത്തനങ്ങളിലും അവര്‍ക്ക് സജീവമായി പങ്കെടുക്കാവുന്നതാണ്.
ഇവന്റ്സ്
- രാജ്യാന്തര അവസരങ്ങള്‍: നാസ സ്പെയ്സ് ആപ് ചലഞ്ച് ഉള്‍പ്പെടെയുള്ള ഇവന്റുകളിലെ സഹകരണത്തിലൂടെ ഫ്യൂച്ചര്‍ ടെക്നോളജീസ് ലാബ് രാജ്യാന്തര അവസരങ്ങളും ലഭ്യമാക്കുന്നു. രാജ്യാന്തര ഇവന്റുകളില്‍ ജൂനിയര്‍ ഫെലോസിനെയും സ്റ്റാര്‍ട്ടപ്പുകളെയും പങ്കെടുപ്പിക്കുകയെന്നതാണ് ലാബിന്റെ ഒരു പ്രധാന ലക്ഷ്യം.
- ഫ്യൂച്ചര്‍ സ്പാര്ക്: പുതുതലമുറ സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്നതിനായുള്ള രണ്ട് ദിവസത്തെ വര്‍ക്ക്ഷോപ്പാണിത്.
- ഫ്യൂച്ചര്‍ ഹാക്: പുത്തന്‍ സാങ്കേതികവിദ്യകളുപയോഗിച്ച് പ്രശ്നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു ഹാക്കത്തോണാണിത്. ഇതില്‍ മികച്ച വിജയം കരസ്ഥമാക്കുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ അവ
സരം ലഭിക്കും.
- ഫ്യൂച്ചര്‍ ടെക്ടോക്: നൂതന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഏതെ
ങ്കിലുമൊരു വിഷയത്തില്‍ ഫ്യൂച്ചര്‍ ടെക്നോളജീസ് ലാബ് ഓരോ മാസവും ഒരു ഫ്യൂച്ചര്‍ ടെക്ടോക് നടത്തുന്നതാണ്.
ലാബിലെ സൗകര്യങ്ങള്‍
വി.ആര്/ എ.ആര് ടെസ്റ്റിംഗ് ആന്റ് ഡെവലപ്മെന്റ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ് ആന്റ് മെഷീന് ലേണിംഗ്, ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സിംഗ് ടെസ്റ്റിംഗ് ആന്റ് ഡെവലപ്മെന്റ്, റോബോട്ടിക്സ് ആന്റ് ഏരിയല്‍ വെഹിക്കിള്‍സ് തുടങ്ങിയ പുത്തന്‍ സാങ്കേതികവിദ്യകളിലെ ഗവേഷണങ്ങള്‍ക്കും വികസനത്തിനും പുറമേ ഡെവലപ്മെന്റ് ബോര്‍ഡ്സ് ആന്റ് ജനറല്‍-പര്‍പ്പസ് എക്വിപ്മെന്റ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാങ്കേതിക സംവിധാനങ്ങളും കൂടാതെ ഒരു ജനറല്‍ ഇലക്ട്രോണിക്സ് വര്‍ക്ക്ഷോപ്പും ഏറ്റവും മികച്ച നിലവാരത്തില്‍ തന്നെ ഫ്യൂച്ചര്‍ ടെക്നോളജീസ് ലാബില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിശദവിവരങ്ങള്‍ക്ക്: 0471 2700270, www.startupmission.kerala.gov.in