സ്റ്റാര്‍ട്ടപ് ഫണ്ടിംഗ്: നൂതന കണ്ടെത്തലുകളെ പ്രോല്‍സാഹിപ്പിക്കാന്‍ വിവിധ ഗ്രാന്റുകള്‍

നൂതനമായ ആശയങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കുന്നതിന് ആവശ്യമായ പിന്തുണയും പ്രോല്‍സാഹനവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്നതിനായി വ്യത്യസ്ത ഗ്രാന്റുകള്‍ ലഭ്യമാക്കിയിരിക്കുകയാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍.

ഐഡിയ, പ്രൊഡക്ടൈസേഷന്‍, സ്‌കെയില്‍അപ് എന്നീ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഇതിലേക്കുള്ള ഗ്രാന്റുകള്‍ നല്‍കുന്നത്. സ്റ്റാര്‍ട്ടപ് മിഷനിലെ ഇന്‍കുബേഷന്‍ സംവിധാനവുമായി ഈ ഘട്ടങ്ങളെ ബന്ധപ്പെടുത്തിയിരിക്കുന്നു.

ഐഡിയ ഗ്രാന്റ്

വിവിധ മേഖലകളുടെ അല്ലെങ്കില്‍ സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തില്‍ എല്ലാ മാസവും സംഘടിപ്പിക്കപ്പെടുന്ന ഐഡിയ ഡേയ്‌സിലൂടെയാണ് ഇതിലേക്കുള്ള സ്റ്റാര്‍ട്ടപ്പുകളെയും ഇന്നവേറ്റേഴ്‌സിനെയും തെരഞ്ഞെടുക്കുന്നത്. കൂടാതെ കോളെജുകളിലും ഐ.ഇ.ഡി.സികളിലും 6 മാസത്തിലൊരിക്കല്‍ നടത്തുന്ന ഐഡിയ ഫെസ്റ്റിലൂടെയും ഇതിനായുള്ള തെരഞ്ഞെടുപ്പ് നടത്തുന്നു.

പ്രോഡക്ടൈസേഷന്‍ ഗ്രാന്റ്

നൂതന കണ്ടെത്തലുകള്‍ക്കുള്ള രണ്ടാംഘട്ട പിന്തുണയാണ് പ്രോഡക്ടൈസേഷന്‍ ഗ്രാന്റ്. സ്റ്റാര്‍ട്ടപ് മിഷന്റെ ഐഡിയ ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍ക്ക് ഇതിലേക്കായി അപേക്ഷിക്കാം. കൂടാതെ ഒരു പ്രവര്‍ത്തന മാതൃക (Working Prototype) കൈവശമുള്ളവര്‍ക്കും ഈ ഗ്രാന്റിന് അര്‍ഹതയുണ്ട്്്. ഗ്രാന്റ് തുക പരമാവധി 5 ലക്ഷം രൂപയാണ്. അപേക്ഷയോടൊപ്പം ബിസിനസ് മോഡല്‍ കാന്‍വാസ് ഉപയോഗിച്ച് തയ്യാറാക്കിയ ഒരു അര്‍ത്ഥവത്തായ ബിസിനസ് പ്ലാനും സമര്‍പ്പിക്കണം.

സ്‌കെയില്‍അപ് ഗ്രാന്റ്

പ്രൊട്ടൊടൈപ്പിനെ ഒരു മിനിമം വയബിള്‍ പ്രോഡക്ടാക്കി (MVP) മാറ്റാന്‍ മൂന്നാംഘട്ട സ്‌കെയില്‍അപ് ഗ്രാന്റ്് ഉപയോഗിക്കാം. ഐഡിയ ഗ്രാന്റ് ലഭിക്കാത്തവര്‍ക്ക് പരമാവധി 7 ലക്ഷം രൂപ വരെ ഇതിലൂടെ നല്‍കും. കൂടാതെ ഒരു എം.വി.പി കൈവശമുള്ളവര്‍ക്ക് വിപണി വികസിപ്പിക്കുന്നതിനും ഈ ഗ്രാന്റ് ഉപയോഗിക്കാം. എന്നാല്‍ ഇതിലേക്കായുള്ള പരമാവധി ഗ്രാന്റ് തുക 5 ലക്ഷം രൂപയാണ്. ഐഡിയ ഗ്രാന്റ്്, പ്രോഡക്ടൈസേഷന്‍ ഗ്രാന്റ് എന്നിവ ഉപയോഗിക്കാത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നവേറ്റേഴ്‌സിനും പരമാവധി 12 ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ ഗ്രാന്റ് നേടാനാകും.

പേറ്റന്റ് സപ്പോര്‍ട്ട് സ്‌കീം

നൂതന കണ്ടെത്തലുകള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പേറ്റന്റ് കരസ്ഥമാക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെയും ഇന്നവേറ്റേഴ്‌സിനെയും സഹായിക്കാനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നടപ്പാക്കിയിട്ടുള്ള പദ്ധതിയാണിത്. പേറ്റന്റ് നേടാനായി ചെലവഴിക്കേണ്ടി വരുന്ന തുക ഫയലിംഗ്, പ്രോസിക്യൂഷന്‍, അവാര്‍ഡ് എന്നീ മൂന്ന് ഘട്ടങ്ങളിലായി തിരികെ നല്‍കുന്നൊരു പദ്ധതിയാണിത്. സ്റ്റാര്‍ട്ടപ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇത്തരം ആനുകൂല്യങ്ങള്‍ ലഭ്യമാകുക.

ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സ്റ്റാര്‍ട്ടപ് മിഷനില്‍ നിന്നും ലഭിക്കും. ഫോണ്‍: 04712700270, https://startupmission.kerala.gov.in/

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it