നികുതി അവധി നഷ്ടമാകുമോ? ആശങ്കയോടെ സ്റ്റാര്‍ട്ടപ്പുകള്‍

നൂറു കോടി രൂപ വരെ വിറ്റുവരവുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആദ്യ മൂന്ന് വര്‍ഷത്തേക്ക് ആദായനികുതി നല്‍കേണ്ടെന്ന ആനുകൂല്യം പ്രഖ്യാപിക്കപ്പെട്ടിട്ടും ഇക്കാര്യത്തിലെ അവ്യക്ത കീറാമുട്ടിയായി തുടരുന്നു ; വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സും ഇതു സംബന്ധിച്ച് സുതാര്യമായ ഉത്തരവിറക്കാത്തതാണു കാരണം.
നികുതി നിയമപ്രകാരം, ഇളവുകളുടെ പരിധി ഇപ്പോഴും 25 കോടി രൂപയായി തുടരുകയാണ്. ഉദാരവല്‍ക്കരിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഇത് ഇതുവരെ 100 കോടി രൂപയായി ഉയര്‍ത്തിയിട്ടില്ല.റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സെപ്റ്റംബര്‍ 1 സമയപരിധി അടുത്തിരിക്കുന്നതിനാല്‍ അടിയന്തിരമായി വ്യക്തത ആവശ്യമാണെന്ന് സ്റ്റാര്‍ട്ടപ്പ് നടത്തിപ്പുകാര്‍ ചൂണ്ടിക്കാട്ടി.ഡിപിഐഐടിയും സിബിഡിടിയും അവ്യക്തത നീക്കം ചെയ്യണം. അല്ലാത്തപക്ഷം, 25 കോടി രൂപയുടെ വിറ്റുവരവ് പരിധി കവിയുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതി അവധി നഷ്ടപ്പെടും,നികുതിയും പലിശയും നല്‍കേണ്ടിവരും.