സാങ്കേതികവിദ്യാ കൈമാറ്റത്തിന് പത്തുലക്ഷം രൂപവരെ സഹായം; വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ പദ്ധതികളുമായി സര്‍ക്കാര്‍

വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകങ്ങള്‍ക്ക് പ്രോത്സാഹനമായി നല്‍കാന്‍ ഒട്ടേറെ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. 15 ശതമാനത്തോളം വരുന്ന വനിതാ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ഗുണം ചെയ്യുന്ന പുതിയ പദ്ധതിയാണ് വരുന്നത്. അതിവേഗ വായ്പ സംവിധാനം, സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതികവിദ്യാ കൈമാറ്റത്തിന് പത്തുലക്ഷം രൂപവരെ സഹായം, സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനാര്‍ത്ഥം സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര പരിപാടികളില്‍ പത്തുശതമാനം സീറ്റുകള്‍ മാറ്റിവെക്കല്‍ തുടങ്ങിയ ആനുകൂല്യങ്ങളും പദ്ധതി വാഗ്ദാനം ചെയ്യുന്നു.

സര്‍ക്കാര്‍ നല്‍കുന്ന സഹായ പദ്ധതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കൊച്ചിയില്‍ ഓഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ നടക്കുന്ന സമ്മിറ്റില്‍ പങ്കുവയ്ക്കും.

കൂടുതല്‍ വിശദാംശങ്ങള്‍ക്ക്: സ്റ്റാര്‍ട്ടപ്പ് മിഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://startupmission.kerala.gov.in/

പ്രീ ഇന്‍കുബേഷന്‍, വിപണനം, ഉത്പന്ന വികസനം തുടങ്ങിയ മേഖലകളിലാകും വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നേട്ടമുണ്ടാകുക. പദ്ധതിയനുസരിച്ച് വനിതാ സംരംഭകരുടെ സ്റ്റാര്‍ട്ടപ് സ്ഥാപനങ്ങള്‍ക്ക് ആദ്യ കാലങ്ങളില്‍ പ്രീ ഇന്‍കുബേഷന്‍ പിന്തുണ സര്‍ക്കാര്‍ നല്‍കും.

ആദ്യത്തെ മൂന്ന് മാസത്തേക്കായിരിക്കും സൗജന്യ ഇന്‍കുബേഷന്‍ സഹായം ലഭിക്കുക. സാങ്കേതിക സഹായം, മാര്‍ഗനിര്‍ദ്ദേശം തുടങ്ങിയവ ഇക്കാലയളവില്‍ സംസ്ഥാന സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി സൗജന്യമായി ലഭിക്കും. വനിതകളുടെ മാത്രമായ പത്ത് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്താകും പ്രീ ഇന്‍കുബേഷന്‍ സഹായം നല്‍കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it