മുടിയ്ക്ക് കറുപ്പ് തന്നെ വേണമെന്നുണ്ടോ? പച്ചനിറമായാലെന്താ? 

മുടിക്ക് കറുത്ത നിറം തന്നെ വേണമെന്നെന്തിനാണ് ശാഠ്യം പിടിക്കുന്നത്? ഇമേജ് മേക്ക് ഓവര്‍ കണ്‍സള്‍ട്ടന്റും ഫാഷന്‍ ഡിസൈനറുമായ ബബിത ജയശങ്കര്‍ ചോദിക്കുന്നു.

മുടിയ്ക്ക് പച്ച നിറമായാലെന്താ? പിങ്ക് മുടി എങ്ങനെയിരിക്കും? ബബിത ഇത് തമാശയ്ക്ക് പറയുകയാണെന്ന് വിചാരിക്കല്ലേ! പറയുന്ന കാര്യങ്ങൾ തന്റെ ജീവിതത്തിലും പ്രവർത്തികമാക്കിയിട്ടുണ്ട് അവർ. ബബിതയുടെ മുടിയിൽ വെള്ള നിറത്തിൽ കാണുന്നത് നരയല്ല, ഹെയർ കളറാണ്. വെള്ള ഹെയർ കളർ.

അതേ, വ്യത്യസ്തമായ ലുക്ക് പരീക്ഷക്കുന്നതിൽ ഒട്ടും മടിയില്ലാത്തയാളാണ് ബബിത. നീണ്ട തലമുടിയാണ് സൗന്ദര്യത്തിന്റെ അടയാളം എന്നൊന്നും പറഞ്ഞാൽ അവർ സമ്മതിക്കില്ല. കാരണം, ഒരു സുപ്രഭാതത്തിൽ മുടി വടിച്ച് മൊട്ടയടിച്ചയാളാണ് ഇദ്ദേഹം.

പരമ്പരാഗതമായ സൗന്ദര്യ സങ്കല്പങ്ങളുടെ കെട്ടുപാടുകൾ വലിച്ചെറിയാനാണ് ബബിത നമ്മോട് പറയുന്നത്. കേരള മാനേജ്മെന്റ് അസോസിയേഷന്റെ വാർഷിക വിമൻ കോൺക്ലേവിൽ സ്ത്രീകൾക്ക് ആത്മവിശ്വാസം നേടാൻ 7 മാർഗങ്ങൾ അവർ വിശദീകരിക്കുകയുണ്ടായി.

Experiments

ഇരുണ്ട നിറമുള്ളവർക്ക് ചില നിറങ്ങൾ മാത്രമേ ചേരൂ എന്നാണ് പൊതുവെയുള്ള ഇന്ത്യൻ കാഴ്ചപ്പാട്. പക്ഷെ അങ്ങനെയല്ല. ഇരുണ്ട നിറമാണെന്ന് കരുതി നമ്മുടെ പ്രിയപ്പെട്ട നിറങ്ങൾ വേണ്ടെന്ന് വെക്കാനാകുമോ? എല്ലാ നിറങ്ങളും എല്ലാവർക്കും ചേരും. നിറത്തിന്റെ intensity ൽ ചില മാറ്റങ്ങൾ കൊണ്ടുവരണമെന്ന് മാത്രം. ഹെയർസ്റ്റൈൽ, ഡ്രസിങ്, മേക്കപ്പ് ഇവയില്ലെല്ലാം പരീക്ഷങ്ങൾ നടത്തിനോക്കണം.

Dress Well

നല്ലരീതിയിൽ ഡ്രസ്സ് ചെയ്യണം. എന്നുവെച്ച് ഇന്നു തന്നെ പോയി ഒരു വമ്പൻ ഷോപ്പിംഗ് നടത്തണമെന്നൊന്നുമല്ല അർത്ഥം. നിങ്ങളുടെ wardrobe ൽ തന്നെ നോക്കിയാൽ ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുന്ന വസ്ത്രങ്ങൾ കാണും. അതിന് നമ്മുടെ താല്പര്യങ്ങൾക്കനുസരിച്ച് ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. ഓരോ സന്ദർഭങ്ങൾക്കനുസരിച്ച് നിങ്ങൾ അണിയേണ്ട നിറം തെരഞ്ഞെടുക്കാം.

എന്തെങ്കിലും സന്ധിസംഭാഷണത്തിനോ ചർച്ചയ്‌ക്കോ പോകുകയാണെങ്കിൽ ചുവപ്പാണ് നല്ലത്. അങ്ങനെയൊരവസരത്തിൽ പച്ച അത്ര നല്ലതല്ല. ഒരു കസ്റ്റമർ കെയർ ഉദ്യോഗസ്ഥനാണ് നിങ്ങളെങ്കിൽ നീല നിറമാണ് ചേരുക. പ്രശ്നങ്ങൾ നിങ്ങൾ വേഗത്തിൽ തീർപ്പാക്കുമെന്നൊരു വിശ്വാസം ആളുകൾക്കുണ്ടാകും. എന്തുകൊണ്ടാണ് മക് ഡൊണാൾഡ്‌സിന്റെ ഔട്ട്ലെറ്റുകൾ മഞ്ഞ നിറം കൂടുതലായി ഉപയോഗിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? വിശപ്പുണ്ടാക്കുന്ന നിറമാണിത്.

അതുകൊണ്ട് വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നിറങ്ങളും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

Self-Talk

നിങ്ങൾ നിങ്ങളോടു തന്നെ സംസാരിക്കുന്നതാണ് Self-Talk കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ Self-Talk ഒരു പേപ്പറിൽ കുറിച്ചുവച്ചാലോ? നിങ്ങളുടെ ഉള്ളിലെ വിചാരങ്ങളെ പുറത്തുകൊണ്ടുവരാൻ ഇതു വളരെ ഫലപ്രദമായ ഒരു മാർഗമാണ്. ആദ്യം നിങ്ങൾ എന്താണ് മനസ്സിൽ ചിന്തിക്കുന്നതെന്നതിനെക്കുറിച്ച് ഒരു അവബോധം ഉണ്ടായിരിക്കണം. 'എനിക്ക് കഴിയും', 'ഞാൻ അതു ചെയ്യും' എന്നുള്ള Positive Affirmations അതിലുണ്ടായിരിക്കണം.

Body Language

നിങ്ങൾ എവിടെയാണോ അവിടെ നിങ്ങളുടെ സ്പേസ് മുഴുവനായും ഉപയോഗിക്കുക. ചിലപ്പോൾ നിങ്ങൾ ഒരു കോൺഫറൻസിൽ ഇരിക്കുകയായിരിക്കും. ചിലപ്പോൾ പ്രസന്റേഷൻ അവതരിപ്പിക്കുകയായിരിക്കും. ഒതുങ്ങി മാറി നിൽക്കാതെ നിങ്ങളുടെ സ്പേസ് claim ചെയ്യണം.

ഹാൻഡ് ഷെയ്ക്ക്, ഐ കോൺടാക്ട്, നിൽക്കുന്ന അല്ലെങ്കിൽ ഇരിക്കുന്ന രീതി എന്നിവയെല്ലാം നമ്മുടെ വ്യക്തിത്വം വിളിച്ചോതുന്ന ഘടകങ്ങളാണെന്ന് ഓർമ വേണം.

Exercise

വ്യായാമം ചെയ്യുക. ഇത് ഏതു താരത്തിലുള്ളതുമാകാം. നിങ്ങൾക്ക് ഒരു ഡാൻസ് ക്‌ളാസിൽ ചേരണമെന്നുണ്ടോ? എങ്കിൽ അതാവാം. ചിലപ്പോൾ നിങ്ങളുടെ കുഞ്ഞിന്റെ കൂടെയുള്ള ഒരു കളിയാകാം. അതുമല്ലെങ്കിൽ ഒരു സൈക്കിൾ സവാരിയാകാം. നിങ്ങളുടെ ശരീരത്തിനും മനസിനും ഊർജം നൽകുന്ന എന്ത് ആക്ടിവിറ്റി വേണമെങ്കിലും തെരഞ്ഞെടുക്കാം.

Mindfulness

ചുറ്റുമുള്ള കാര്യങ്ങളിൽ ശ്രദ്ധ നൽകണം. പലപ്പോഴും വളരെ നിസാരമെന്ന് തോന്നുന്ന കാര്യങ്ങളി ലേയ്ക്ക് മനസ് കൊണ്ടുപോയി നോക്കൂ. നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും നൂറു ശതമാനവും ശ്രദ്ധ കേന്ദ്രീകരിക്കണം. അങ്ങനെയുള്ളവർ കൂടുതൽ സന്തോഷവാന്മാരും സന്തോഷവതികളുമായാണ് കാണപ്പെടുന്നത്.

Challenge Yourself

ചില ശീലങ്ങൾ മാറ്റണമെന്ന് നമുക്ക് ആഗ്രഹമുണ്ടാകില്ലേ. എന്നാൽ ശീലങ്ങൾ മാറ്റുക കഠിനമായ ഒരു കാര്യമാണ്. നിങ്ങൾ നിങ്ങളെത്തന്നെ challenge ചെയ്താലേ ഇതിന് സാധിക്കൂ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it