നേട്ടത്തിന്റെ നെറുകയിലെത്തിയ ഈ വനിതകളുടെ വിജയരഹസ്യമെന്ത്? അറിയാം, കേൾക്കാം 

വനിതാ സംരംഭകര്‍, പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ മുന്നൂറോളം പേര്‍ പങ്കെടുക്കുന്ന 'വിമന്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് 2019' മെയ് 17 ന് കൊച്ചിയില്‍. ഇന്ത്യയുടെ മിസൈല്‍ വുമണ്‍ എന്നറിയപ്പെടുന്ന, നിലവിൽ എയ്‌റോനോട്ടിക്കല്‍ സിസ്റ്റംസിന്റെ (DRDO) ഡയറക്ടര്‍ ജനറലായ ടെസി തോമസാണ് കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ വിമന്‍ മാനേജേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന പരിപാടിയിലെ മുഖ്യാതിഥി.

ലീഡ്, ഇന്‍സ്പയര്‍, ഫുള്‍ഫില്‍, എംപവര്‍' (LIFE ) എന്ന ആശയത്തെ മുന്‍നിറുത്തിയുള്ള വാര്‍ഷിക സംഗമം കൊച്ചി പനമ്പള്ളി നഗറിലെ സെന്റര്‍ ഹോട്ടലിലാണ് നടക്കുക.

കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഡോ.എം.എസ് രാജശ്രീ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ വിശിഷ്ടാതിഥിയായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ മാനേജിംഗ് ഡയറക്ടര്‍ സുജ ചാണ്ടിയും സംസാരിക്കും. ഐ.ഐ.എം കോഴിക്കോടിന്റെ കൊച്ചി കാംപസ് ചെയര്‍പേഴ്‌സണ്‍ ആയ ഡോ. പ്രിയ നായര്‍ രാജീവ്, ലീഡര്‍ഷിപ്പ് ഗ്രന്ഥകാരിയും മോട്ടിവേഷണല്‍ സ്പീക്കറുമായ ആഭാ മര്യാദാ ബാനര്‍ജി, കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പുരസ്‌കാരത്തിനര്‍ഹനായ യുവ എഴുത്തുകാരന്‍ മനു എസ് പിള്ള, ഇമേജ് മേക്ക് ഓവര്‍ കണ്‍സള്‍ട്ടന്റും ഫാഷന്‍ ഡിസൈനറുമായ ബബിത ജയശങ്കര്‍ എന്നിവരും വിവിധ സെഷനുകളില്‍ സംസാരിക്കും.

പ്രഭാഷണത്തിൽ തന്റെ നോവലുകളിലെ ശക്തരായ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചും മനു എസ് പിള്ള വിവരിക്കും.

രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ നീളുന്ന സംഗമത്തില്‍ സ്ത്രീ പുരുഷ ഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ 750 രൂപ നല്‍കി പങ്കെടുക്കാം. അംഗങ്ങളല്ലാത്തവര്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 1000 രൂപ നല്‍കണം.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്- ഇ മെയ്ല്‍ info@kma.org.in, ഫോണ്‍: 0484 4044367, 2317966, 9072717711.

Related Articles

Next Story

Videos

Share it