'സംരംഭകർക്ക് ഈടില്ലാതെ 50 ലക്ഷം വരെ വായ്പ നൽകും' 

സംരംഭകർക്ക് ഈടില്ലാതെ 50 ലക്ഷം രൂപ വരെ വായ്പ നൽകാനുള്ള പദ്ധതി സർക്കാർ ആവിഷ്കരിക്കുമെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ അറിയിച്ചതാണിക്കാര്യം.

മുദ്ര സ്കീമിന് കീഴിൽ ഇതുവരെ 19 കോടി ലോണുകൾ അനുവദിച്ചിട്ടുണ്ട്. സ്കീം വിപുലീകരിച്ച് 30 കോടി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളും സർക്കാർ ആവിഷ്കരിക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

മറ്റു പ്രഖ്യാപനങ്ങൾ

  • ജൻധൻ യോജനയ്ക്ക് ശേഷം രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴി ബാങ്കിംഗ് സേവനം ലഭ്യമാക്കാനുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
  • ഭാരത് മാല പ്രോജക്ടിന് കീഴിൽ 2020 ഓടെ 35,000 കിമീ ഹൈവേ നിർമ്മിക്കും.
  • ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനുള്ള സാമ്പത്തിക നയങ്ങൾ കൊണ്ടുവരും.
  • യുവാക്കൾക്ക് തൊഴിൽ, ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഊന്നൽ
  • 21ാം നൂറ്റാണ്ടിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക
  • കാർഷികോല്പാദനം വർധിപ്പിക്കാൻ 25 ട്രില്യൺ രൂപയുടെ നിക്ഷേപം
  • 2024 ആകുമ്പോഴേക്കും രാജ്യത്ത് 5000 സ്റ്റാർട്ടപ്പുകൾ.
  • 2024 ആകുമ്പോഴേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2 കോടി അധികം സീറ്റുകൾ.
  • പെരിയാർ ശുദ്ധീകരണ പദ്ധതി
  • ജവാൻമാരുടെ മക്കൾക്ക് സ്കോളർഷിപ്.
  • ചെറുകിട കച്ചവടക്കാർക്ക് ഇൻഷുറൻസ്.
  • മുത്തലാഖ് അടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്തു നിയമമാക്കാൻ കഴി‌യാതെ പോയ 10 ഓർഡിനൻസുകൾ വീണ്ടും ബില്ലായി അവതരിപ്പിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it