ധനം MSME SUMMIT 2020 ജനുവരി 4ന് കൊച്ചിയില്‍

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ നിലനില്‍പ്പിനും അടുത്ത ഘട്ട വളര്‍ച്ചയ്ക്കുമായി മുന്‍പെന്നത്തേക്കാളുപരി കഷ്ടപ്പെടുന്ന സന്ദര്‍ഭമാണിത്. ഇതുവരെ വളര്‍ച്ചയ്ക്കായി അവരെ സഹായിച്ച ഘടകങ്ങള്‍ കൊണ്ടു മാത്രം ഇനി മുന്നോട്ടുപോകാനാകില്ലെന്ന് സംരംഭകര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. കൂടാതെ, സംരംഭക ജീവിതത്തില്‍ ഇന്നോളം കാണാത്ത അത്ര പ്രതിസന്ധികളും കടന്നുവന്നിരിക്കുന്നു.

ഈ ഘട്ടത്തില്‍ സംസ്ഥാനത്തെ ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് വേണ്ട പിന്തുണയുമായെത്തുകയാണ് ധനം ബിസിനസ് മാഗസിന്‍. 2020 ജനുവരി നാലിന് കൊച്ചിയില്‍ നടക്കുന്ന ധനം എംഎസ്എംഇ സമ്മിറ്റ്, സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട, ഇടത്തരം സംരംഭകര്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ചര്‍ച്ച ചെയ്യുന്നത്. ഒപ്പം അടുത്ത ഘട്ടവളര്‍ച്ചയ്ക്കായി അവര്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെന്തൊക്കെയെന്നും വിശദീകരിക്കുന്നു.

പുതുവര്‍ഷത്തില്‍ പുത്തന്‍ ദിശാബോധത്തോടെ സംരംഭത്തെ വളര്‍ത്താനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്ന സമ്മിറ്റില്‍ മുഖ്യാതിഥിയായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംബന്ധിക്കും. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, എംഎസ്എംഇയുമായി ബന്ധപ്പെട്ട വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണയേകാനായുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ മേധാവികള്‍, സംസ്ഥാനത്ത് പുതുതായി ഈ രംഗത്ത് ഉടലെടുക്കുന്ന സാധ്യതകളെ കുറിച്ച് ആധികാരികമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന സ്ഥാപന മേധാവികള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ തുടങ്ങിയവരെല്ലാം ധനം എം എസ് എം ഇ സമിറ്റിന്റെ വേദിയില്‍ അണിനിരക്കും.

എങ്ങനെ പങ്കെടുക്കാം?

സമിറ്റില്‍ സംബന്ധിക്കാന്‍ ഇപ്പോള്‍ തന്നെ സമീപിക്കുന്നവര്‍ക്ക് നികുതി അടക്കം വെറും 1190 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കിയാല്‍ മതി. ഏര്‍ളി ബേര്‍ഡ് ഓഫര്‍ കാലാവധി (ഡിസംബര്‍ 21) കഴിഞ്ഞാല്‍ ഫീസ് നികുതി ഉള്‍പ്പെടെ 1428 രൂപയാകും. സമിറ്റ് വേദിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ നികുതി ഉള്‍പ്പടെ 1785 രൂപ നല്‍കണം. സമിറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പിനും ആകര്‍ഷകമായ പാക്കേജുകളുണ്ട്. സംബന്ധിക്കുന്ന ഏതൊരാള്‍ക്കും പരമാവധി മെച്ചം നല്‍കുന്ന വിധത്തിലാണ് ഇവയോരൊന്നും. ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയെ കുറിച്ചെല്ലാം അറിയാന്‍ വിളിക്കൂ. ആര്‍. മോഹനകുമാര്‍: 90614 80718, രാജശ്രീ വര്‍മ: 90725 70060, സതീഷ് ജി: 90725 70055, ഇ മെയ്ല്‍: mail@dhanam.in

To Register : https://bit.ly/367vdHQ

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it