ബിസിനസ് വളര്‍ത്താന്‍ ഫണ്ട് വേണോ?

നിങ്ങളുടെ ബിസിനസ്സിലേക്കു പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളേ ആകര്‍ഷിക്കാനുള്ള വഴികള്‍

do you need funds to grow business
-Ad-

പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിംഗ് സ്വീകരിച്ചു ബിസിനസ്സില്‍ വളര്‍ച്ചയുടെ പുതിയ പടവുകള്‍ കയറുന്ന സംരംഭകരെക്കുറിച്ചു നാം കേള്‍ക്കാറുണ്ട് . ബൈജൂസ് ലേണിങ് ആപ്പിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന്‍ ചുരുങ്ങിയ കാലയളവില്‍ ഇത്തരം എത്രയോ  ഫണ്ടുകളെയും നിക്ഷേപകരെയുമാണ് തന്റെ ബിസിനസിലേക്ക് ആകര്‍ഷിച്ചത്. ഏറ്റവുമൊടുവില്‍ സിലിക്കണ്‍ വാലിയിലെ പ്രശസ്തമായ Mary Meeker s ഫണ്ട് ബോണ്ട് ബൈജുവിന്റെ കമ്പനിയില്‍ നിക്ഷേപം നടത്താനൊരുങ്ങുകയാണ് .

ബിസിനസിലേക്ക് പി ഇ ഫണ്ടുകള്‍ ആകര്‍ഷിക്കാന്‍ എന്താണ് മാര്‍ഗം? ഒരു ബിസിനസ്സില്‍ നിക്ഷേപം നടത്തുന്നതിനുമുമ്പ് പി ഇ ഫണ്ടുകള്‍ പ്രധാനമായും പരിഗണിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് എസ് പി ജെയിന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റിലെ പ്രൊഫെസ്സറും ഫിനാന്‍സ് ആന്‍ഡ് സ്ട്രാറ്റജി കോണ്‍സള്‍ട്ടന്റുമായ ഡോ. അനില്‍ മേനോന്‍ വ്യക്തമാക്കുന്നു. ധനം ഓണ്‍ലൈന്‍ സംരംഭകര്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് സീരീസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴെ പറയുന്ന മൂന്നു കാര്യങ്ങളുണ്ടെങ്കില്‍ ഏതൊരു ബിസിനസ്സിലേക്കും നിക്ഷേപം ആകര്‍ഷിക്കുവാന്‍ കഴിയും .  

1 . Scalabiltiy അഥവാ ബിസിനസ്സ് പല മടങ്ങു വളര്‍ത്താനുള്ള സാദ്ധ്യതകള്‍

ഒരു വ്യക്തിയുടെ കഴിവിനെ മാത്രം ആശ്രയിച്ചുള്ളതോ, അല്ലെങ്കില്‍ ഒരു പ്രത്യേക സ്ഥലത്തു മാത്രം സാധ്യതയുള്ളതോ ആയ ബിസിനസ്സുകള്‍ പല മടങ്ങു വളര്‍ത്താന്‍ ബുദ്ധിമുട്ടായേക്കും. എന്നാല്‍ മികച്ച സിസ്റ്റംസ് നടപ്പാക്കിയിട്ടുള്ള, ആസ്തി ഭാരം കുറവുള്ള ബിസിനസ്സുകള്‍ പല മടങ്ങു വളര്‍ത്താന്‍ കഴിയുമെന്നതിനു ഉദാഹരണങ്ങളാണ് ഊബറും എയര്‍ ബിഎന്‍ബി യുമെല്ലാം . ഇത്തരത്തില്‍ വളര്‍ച്ചയുടെ അടിസ്ഥാനമിടാന്‍ കഴിഞ്ഞാല്‍ നിക്ഷേപകരെ ആകര്‍ഷിക്കാം.

2 . Profitabiltiy അഥവാ ലാഭക്ഷമത

തുടര്‍ച്ചയായി ലാഭമുണ്ടാക്കുന്ന കമ്പനിയാണോ? ഇപ്പോള്‍ നഷ്ടമാണെങ്കിലും ഭാവിയില്‍ ലാഭമുണ്ടാക്കാനുള്ള സാധ്യത കാണുന്നുണ്ടോ ? നിക്ഷേപകര്‍ പരിഗണിക്കുന്നത് ഇക്കാര്യങ്ങളാണ് .

3 . Sustainabiltiy അഥവാ സുസ്ഥിരത

ദീര്‍ഘകാലം നിലനില്‍ക്കാനുള്ള കാര്യങ്ങള്‍ കമ്പനിയില്‍ നടപ്പാക്കിയിട്ടുണ്ടോ ? സ്ഥാപകന്റെ കാലം കഴിഞ്ഞാലും ബിസിനസ് തടസമില്ലാതെ മുന്നോട്ടു പോകുമോ ? ഇക്കാര്യങ്ങളും നിക്ഷേപം നടത്തുന്നവര്‍ പരിശോധിക്കും .

മേല്‍പ്പറഞ്ഞ മൂന്നു കാര്യങ്ങളിലും നിങ്ങളുടെ കമ്പനിയെ ആകര്‍ഷകമാക്കുക എന്നതാണ് നിക്ഷേപം തേടുന്നവര്‍ ചെയ്യേണ്ട കാര്യം .

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here