ജീവകാരുണ്യം : അസിം പ്രേംജി ഫോബ്സ് പട്ടികയില്‍ താഴേക്ക്

വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി സമ്പാദ്യത്തിന്റെ മൂന്നില്‍ രണ്ടോളം ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനത്തിനു മാറ്റിവച്ചതിനാല്‍ ഫോബ്സ് ഇന്ത്യ റിച്ച് ലിസ്റ്റിലെ രണ്ടാം സ്ഥാനത്ത് നിന്ന് 17 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു . പ്രേംജിയുടെ മൊത്തം ആസ്തി കഴിഞ്ഞ വര്‍ഷം 21 ബില്യണ്‍ ഡോളറില്‍ നിന്ന് 7.2 ബില്യണ്‍ ഡോളറായി കുറഞ്ഞെന്ന് ഫോബ്സ് വിലയിരുത്തുന്നു.

വിപ്രോ ഓഹരി വിഹിതത്തില്‍ നിന്നും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പലപ്പോഴും പ്രേംജി തുക മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ 34 ശതമാനം ഓഹരി വിഹിതം ഇതിനായി നീക്കിയതായി അറിയിച്ചു. 52,750 കോടി രൂപയാണ് അന്നത്തെ ഓഹരി വില പ്രകാരം മാറ്റിയത്. ഈ തീരുമാനത്തിലൂടെ വിപ്രോയുടെ വിഹിതത്തില്‍നിന്നും 1,45,000 കോടി രൂപയാണ് (67 ശതമാനം) മാറ്റിവെച്ചത്.

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനു വേണ്ടി സമഗ്രമായ പഠനവും പ്രവര്‍ത്തനങ്ങളും അസിം പ്രേംജി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിവരികയാണ്. സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് ഗ്രാമങ്ങളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കര്‍ണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്,പുതുച്ചേരി,തെലങ്കാന,മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഫൗണ്ടേഷന്‍ സജീവ പ്രവര്‍ത്തനം നടത്തുന്നത്. നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനുള്ള നീക്കത്തിലാണിപ്പോള്‍ അസിം പ്രേംജിയും ഫൗണ്ടേഷനും

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it