Begin typing your search above and press return to search.
ഇന്ത്യയുടെ ആദ്യ സെമി-ഹൈസ്പീഡ് ട്രെയിൻ ട്രാക്കിലിറങ്ങി
'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴിൽ ഇന്ത്യന്‍ റെയില്‍വേ നിര്‍മിച്ച ആദ്യ സെമിഹൈസ്പീഡ് ട്രെയിന്‍ 'വന്ദേ ഭാരത്എക്‌സ്പ്രസ്' (മുൻപ് ട്രെയിൻ 18) ഇന്നുമുതൽ ഓടിത്തുടങ്ങും.
പ്രധാനമന്ത്രി നരേന്ദ്ര മോദി കാണ്‍പൂര്‍ - അലഹബാദ് - വാരാണസി റൂട്ടിലുള്ള ട്രെയിനിന്റെ കന്നിയാത്ര ന്യൂഡല്‍ഹിയിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ശതാബ്ദി എക്സ്പ്രസിന്റെ പുതു തലമുറക്കാരനായി കണക്കാക്കുന്ന വന്ദേ ഭാരത്എക്‌സ്പ്രസിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്.
ഇന്ത്യയുടെ ആദ്യ എൻജിൻ രഹിത തീവണ്ടിയാണ് ഇത്. സെമി-ഹൈ സ്പീഡ് വിഭാഗത്തിൽപ്പെട്ട ട്രെയിൻ, ഏകദേശം 100 കോടി രൂപ ചെലവിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമ്മിച്ചത്. പതിനെട്ട് മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയായത്.
പ്രധാന ഫീച്ചറുകൾ
- പൂർണ്ണമായും ശീതീകരിച്ച തീവണ്ടിയ്ക്ക് 16 കോച്ചുകളാണ് ഉള്ളത്.
- മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടും. ശതാബ്ദിക്ക് 130 കിലോമീറ്റർ ആയിരുന്നു വേഗത.
- എഞ്ചിൻ ഇല്ല, സെൽഫ്-പ്രോപെൽഡ് ആണ്.
- യാത്രക്കാരുടെ സുരക്ഷക്ക് സിസിടിവികൾ ഘടിപ്പിച്ചിട്ടുണ്ട്.
- ട്രെയിനിൽ വൈഫൈ, ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവയുണ്ട്.
- 52 സീറ്റുകൾ വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കംപാർട്മെന്റുകൾ. മറ്റ് കോച്ചുകൾക്ക് 78 സീറ്റുകൾ. 360 ഡിഗ്രിയിൽ കറങ്ങുന്ന ഇരിപ്പിടങ്ങൾ ആയിരിക്കും.
- യാത്രക്കാർക്ക് ഡ്രൈവറുടെ ക്യാബിൻ കാണാൻ സാധിക്കുന്ന വിധത്തിലാണ് ഡിസൈൻ.
- ആധുനിക രീതിയിലുള്ള ലൈറ്റിംഗ് സംവിധാനങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, സ്ലൈഡിങ് ചവിട്ടുപടികൾ, ജിപിഎസ് സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
Next Story
Videos