ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് ഇന്ത്യയില്‍ത്തന്നെ: ധനകാര്യ സെക്രട്ടറി
ഇന്ത്യയുടെ കറന്‍സികള്‍ അച്ചടിക്കുന്നതിന് ചൈനീസ് കമ്പനിക്ക് കരാര്‍ നല്കിയിട്ടുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്.
രൂപാ നോട്ടുകള്‍ അച്ചടിക്കുന്നത് സര്‍ക്കാരിന്റെയും ആര്‍ബിഐ യുടെയും പ്രസ്സുകളില്‍ തന്നെയാണ്. ഇനി ഭാവിയിലും അങ്ങിനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചൈനയിലെ സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് പുറത്തു വിട്ട വാര്‍ത്തയെ ഉദ്ധരിച്ച് കേരള എംപി ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്ര മന്ത്രിമാരായ പിയുഷ് ഗോയലിനോടും അരുണ്‍ ജെയ്റ്റിലിയോടും വസ്തുതയെക്കുറിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ട്വീറ്റ്.
ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളുടെ കറന്‍സി പ്രിന്റ് ചെയ്യാന്‍ ചൈനയിലെ ബാങ്ക് നോട്ട് പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പറേഷന് ലൈസന്‍സ് ഉണ്ടെന്ന് കോര്‍പറേഷന്‍ മേധാവി അവകാശപ്പെടുന്നതായിരുന്നു സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത.