മൂന്ന് മാസം കൊണ്ട് രൂപ 76 ലേക്കെത്തും: യു.ബി.എസ്

ഉയർന്ന ആഗോള എണ്ണവില കാരണം രൂപ നിരന്തരമായ സമർദ്ദത്തിലാണെന്നും

മൂന്ന് മാസം കൊണ്ട് ഇന്ത്യൻ കറൻസി ഡോളറിന് 76 രൂപ എന്ന നിലയിലേക്ക് എത്തുമെന്നും മുന്നറിയിപ്പ് നൽകി സ്വിസ് ബ്രോക്കറേജ് യു.ബി.എസ്.

ഡോളർ ശക്തിപ്രാപിച്ചതിനെത്തുടർന്ന് രൂപ 74 കടന്നിരുന്നു. ഉയർന്ന എണ്ണവിലയും വിദേശ നിക്ഷേപങ്ങളുടെ കുറവുമാണ് ഇതിനെ സ്വാധീനിച്ച ഘടകങ്ങൾ. ഈ വർഷം ജനുവരി മുതൽ ഏകദേശം 15 ശതമാനമാണ് രൂപയ്ക്ക് മൂല്യത്തകർച്ച ഉണ്ടായത്.

ഏപ്രിലിനും ഓഗസ്റ്റിനുമിടയിൽ ആർബിഐ നിരവധി തവണ ഫോറെക്‌സ് മാർക്കറ്റിൽ ഇടപെട്ടിരുന്നു. ഇതുമൂലം രാജ്യത്തിൻറെ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വൻ ഇടിവാണ് ഉണ്ടായിരുന്നത്. ഇതേത്തുടർന്ന് രണ്ട് തവണ പലിശനിരക്കും ഉയർത്തിയിരുന്നു.

രൂപയുടെ മൂല്യത്തകർച്ചക്ക് തടയിടാൻ ഇന്ത്യ ജപ്പാനുമായി 75 ബില്യൺ ഡോളറിന്റെ കറൻസി കൈമാറ്റ കരാറിൽ ഒപ്പു വെച്ചത് ഒക്ടോബർ അവസാനമായിരുന്നു. കരാറിലൂടെ ഇന്ത്യയിലെ മൂലധന വിപണിയും രൂപയും കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it