ഒരു ലാപ്‌ടോപ്പുമായി വരൂ ഇവിടെ സംരംഭം തുടങ്ങാം

ഒരു സ്റ്റാര്‍ട്ടപ്പ്‌ തുടങ്ങുക എന്നത് പലപ്പോഴും വലിയ തലവേദന തന്നെയാണ്. സ്ഥലം കണ്ടെത്തണം, അവിടെ ഫര്‍ണിഷിംഗ് ചെയ്യണം, ഫര്‍ണിച്ചറടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കണം എന്നാൽ

-Ad-

ഒരു സ്റ്റാര്‍ട്ടപ്പ്‌ തുടങ്ങുക എന്നത് പലപ്പോഴും വലിയ തലവേദന തന്നെയാണ്. സ്ഥലം കണ്ടെത്തണം, അവിടെ ഫര്‍ണിഷിംഗ് ചെയ്യണം, ഫര്‍ണിച്ചറടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കണം എന്നാൽ ഇതൊക്കെ ആയിക്കഴിഞ്ഞ്, ചിലപ്പോള്‍ അവിടെ നിന്ന് മാറണമെന്ന് തോന്നിയാല്‍ എല്ലാം നഷ്ടമാവുകയും ചെയ്യും. അപ്പോള്‍ ഇതൊന്നുമില്ലാതെ പറ്റിയൊരിടം കിട്ടിയാലോ? ഒരു ലാപ്‌ടോപ്പുമായി പോകുക, കുറഞ്ഞ മാസവാടകയില്‍ എല്ലാ അടിസ്ഥാന സൗകര്യവുമുള്ള ഒരിടത്ത് സംരംഭം തുടങ്ങുക.കണ്ണൂരിലെ മലബാര്‍ ഇന്നവേഷന്‍ എന്‍ട്രപ്രണര്‍ഷിപ്പ് സോണ്‍ (മൈസോണ്‍) ആണ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കായി ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണിത് പ്രവര്‍ത്തിക്കുന്നത്.

ഒരു ഓഫീസ് ഒരുക്കാന്‍ വേണ്ട ഭാരിച്ച ചെലവുകളൊന്നും വേണ്ടിവരുന്നില്ല എന്നതാണ് മൈസോണിലെ ഇന്‍കുബേഷന്‍ സെന്റര്‍ നല്‍കുന്ന ആദ്യത്തെ ആകര്‍ഷണം. എയര്‍ കണ്ടീഷന്‍ ചെയ്ത വര്‍ക്ക് സ്‌പേസാണ് ഇവിടെ ലഭ്യമാകുക. ഇന്റര്‍നെറ്റും മറ്റു സൗകര്യങ്ങളും ലഭിക്കും. ഹൗസ് കീപ്പിംഗ് അടക്കമുള്ളവയെ കുറിച്ചും വേവലാതി വേണ്ട.

ഇതിനൊക്കെ പുറമേ പ്രഗത്ഭരായ ആളുകളുടെ മെന്റര്‍ഷിപ്പ്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പോലുള്ള സംഘടനകളുടെയും പി സി എന്‍ട്രപ്രണേഴ്‌സ് തുടങ്ങിയ വാട്ട്‌സ് കൂട്ടായ്മകളുടെയും പിന്തുണയുമുണ്ടാകും. മാത്രമല്ല, സ്റ്റാര്‍ട്ടപ്പ് മിഷന്റെ ശ്രദ്ധ ലഭിക്കാനും ഇതിലൂടെ കഴിയും. മികച്ച ആശയങ്ങളോടെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് കണ്ടെത്താനും ഇതിലൂടെ അവസരമൊരുങ്ങുമെന്ന് മൈസോണ്‍ മാനേജിംഗ് ഡയറക്റ്റര്‍ സുഭാഷ് ബാബു പറയുന്നു.

-Ad-

വിവരങ്ങള്‍ക്ക്, ഫോണ്‍: 7034112113

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here