പാപ്പർ നിയമം ശരിതന്നെ: ഹർജികൾ തള്ളി സുപ്രീംകോടതി

രാജ്യത്തെ പാപ്പർ നിയമം അഥവാ ഇൻസോൾവൻസി & ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) ശരിവെച്ച് സുപ്രീംകോടതി. ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഐബിസിയുടെ വിവിധ വ്യവസ്ഥകൾക്കെതിരെ സമർപ്പിച്ച ഹർജികൾ തള്ളി.

അതേസമയം, ഐബിസിയിലെ 'റിലേറ്റഡ് പേഴ്സൺസ്' എന്നതിന്റെ നിർവചനം 'ബന്ധുക്കൾ' എന്നല്ല 'ബിസിനസുമായി ബന്ധപ്പെട്ടവർ' എന്നായിരിക്കണമെന്ന് കോടതി നിർദേശിച്ചു.

വായ്പാ തിരിച്ചടവ് മുടക്കിയ കമ്പനികളുടെ പ്രൊമോട്ടർമാർക്കും 'ഓപ്പറേഷണൽ ക്രെഡിറ്റർ' എന്ന വിഭാഗത്തിൽ പെടുന്നവർക്കും വൻ തിരിച്ചടിയാണ് കോടതിവിധി എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വോട്ടിംഗ് അവകാശം, കടത്തിലായ കമ്പനിയുടെ ബിഡിങ്ങിൽ പങ്കെടുക്കാനുള്ള അവകാശം എന്നിവ ഉൾപ്പെടെ കോഡിൽ ചില മാറ്റങ്ങൾ വരുത്തണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. മാത്രമല്ല, കോഡിലെ മറ്റുചില വ്യവസ്ഥകളുടെ നിയമ സാധുതയെയും ഹർജികളിൽ ചോദ്യം ചെയ്തിരുന്നു. ചില വ്യവസ്ഥകൾ 'ഡിസ്ക്രിമിനേറ്ററി' ആണെന്നും ഹർജിക്കാർ വാദിച്ചിരുന്നു.

ഈ വാദങ്ങളെല്ലാം തള്ളിയാണ് സുപ്രീംകോടതി കോഡിനെ ശരിവെച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it