'എൻബിഎഫ്‌സികൾക്ക് ഐബിസി-മോഡൽ നയം വേണം, ജിഎസ്ടി ലളിതമാക്കണം' 

കൂടുതൽ ലളിതമായ ചരക്കുസേവന നികുതി (ജിഎസ്ടി) യും എൻബിഎഫ്‌സികൾക്ക് ഐബിസി (ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്) മോഡലിലുള്ള ചട്ടക്കൂടും ഇന്നത്തെ പ്രതിസന്ധികൾ മറികടക്കാൻ രാജ്യത്തിന് ആവശ്യമാണെന്ന് സാമ്പത്തിക വിദഗ്ധർ.

ജൂലൈ 5 ലെ കേന്ദ്രബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമലാ സീതാരാമനുമായി നടത്തിയ ചർച്ചയിലാണ് ഈ നിർദേശങ്ങൾ ഉയർന്നുവന്നത്.

ബാങ്കുകൾക്ക് കൂടുതൽ മൂലധന സഹായവും പ്രീ-ബജറ്റ് മീറ്റിംഗിൽ ഇവർ മുന്നോട്ടു നിർദേശങ്ങളിൽ ഒന്നാണ്. ഇ-കോമേഴ്‌സ് മേഖലയുടെ വളർച്ച രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രയോജനപ്പെടുത്താമെന്നും ഇക്കണോമിസ്റ്റുകൾ ചൂണ്ടിക്കാട്ടി.

മറ്റു ചില നിർദേശങ്ങൾ

  • മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കൂടുതൽ ഊന്നൽ നൽകി മാനുഫാക്ച്വറിംഗ് മേഖലയെ ഉദ്ധരിക്കാൻ നല്ലൊരു അവസരമാണ് അടുത്ത അഞ്ചു വർഷങ്ങൾ.
  • കാർഷിക മേഖലയെ കൂടുതൽ ഉദാരവൽക്കരിക്കുക, വിപണിയെ എങ്ങനെ നേരിടണമെന്ന് കർഷകരെ പഠിപ്പിക്കുക.
  • സപ്ലൈ ചെയിൻ തടസങ്ങൾ നീക്കുക.
  • ടെക്സ്റ്റൈൽ മേഖലയിലെ പ്രത്യേക നികുതികൾ എടുത്തുകളയുക.
  • ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ ഇളവുകൾ നൽകണം.
  • യുവതലമുറക്ക് നൈപുണ്യ വികസനത്തിന് പദ്ധതിയുണ്ടാകണം.
  • ജിഡിപി വളർച്ച നേടുന്നതിന് അടിസ്ഥാനപരമായ സാമ്പത്തിക പരിഷ്‌കാരങ്ങൾ കൊണ്ടുവരിക.

കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിനായി സർക്കാർ പൊതുജനങ്ങളിൽ നിന്നും നിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ വെബ്സൈറ്റായ my Gov.com ലൂടെയോ my Gov ആപ്പിലൂടെയോ നിർദേശങ്ങൾ പോസ്റ്റ് ചെയ്യാം.

കമന്റ്റ് ബോക്സിൽ നേരിട്ട് നിർദേശങ്ങൾ പങ്കുവെക്കുകയോ അല്ലെങ്കിൽ PDF ഡോക്യുമെന്റായി അപ്‌ലോഡ് ചെയ്യുകയുമാവാം. 2019 ജൂൺ 20 വരെയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it