നിങ്ങളുടെ നെഗറ്റീവ് അനുഭവങ്ങള്‍ അനുഗ്രഹങ്ങളാക്കി മാറ്റുന്നതെങ്ങനെ?

പഠനം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്ന ചിന്തകള്‍ എന്തൊക്കെയാണ്?

സത്യം പറഞ്ഞാല്‍ എനിക്ക് പഠനം എന്ന പദവുമായി അത്ര രസമുള്ള ബന്ധമല്ല. ആ വാക്ക് കേള്‍ക്കുമ്പോഴെല്ലാം, താല്‍പ്പര്യമില്ലാത്ത ഒരു കാര്യം ചെയ്യേണ്ടി വരുന്ന പോലൊരു തോന്നലാണ് എന്നിലുണ്ടാകുക.

പഠനവുമായുള്ള ഈ രസകരമല്ലാത്ത ബന്ധം എനിക്ക് മാത്രമേ ഉള്ളോ എന്ന് എനിക്ക് സംശയമുണ്ട്. സ്‌കൂള്‍ കാലഘട്ടത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പഠനവുമായി ബന്ധപ്പെട്ട എന്റെ ആ തോന്നലിന്റെ കാരണം കണ്ടെത്താന്‍ എനിക്ക് സാധിക്കുന്നുണ്ട്.

കുട്ടിയായിരിക്കുമ്പോള്‍ മുതല്‍, വിദ്യാഭ്യാസ സമ്പ്രദായത്തില്‍ എനിക്ക് ഒരു യുക്തിയും തോന്നിയിട്ടില്ല. ക്ലാസ്സില്‍ ഞാന്‍ പഠിക്കുന്ന കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ എങ്ങനെയാണ് പ്രായോഗികമാകുക എന്നു ഞാന്‍ പലപ്പോഴും അതിശയിച്ചിട്ടുണ്ട്.

വിദ്യാലയം യഥാര്‍ത്ഥത്തില്‍ പഠനത്തെ ഉത്തേജിപ്പിക്കുന്നതിനായി സൃഷ്ടിച്ച ഒരു അന്തരീക്ഷമാണെങ്കിലും കുട്ടികളായിരിക്കുമ്പോള്‍ നമുക്കെല്ലാമുള്ളിലുള്ള അതിരുകളില്ലാത്ത ജിജ്ഞാസയെയും പഠിക്കാനുള്ള ഉത്സാഹത്തെയും ഇത് അടിച്ചമര്‍ത്തുകയാണ്.

പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് എപ്പോഴും ആവേശകരവും സന്തോഷകരവുമായ ഒരു കാര്യമാണ്, എന്നാല്‍ നമ്മളില്‍ പലര്‍ക്കും സ്‌കൂളില്‍ നിന്ന് ഇത് വളരെ അപൂര്‍വമായേ ലഭിച്ചിരിക്കു. വളരെ ആസ്വാദ്യകരമായ ഒരു പ്രവൃത്തിയെ നിര്‍ജീവവും നിറമില്ലാത്തതുമായ അനുഭവമാക്കി മാറ്റുകയാണ് പലപ്പോഴും സ്‌കൂള്‍ ജീവിതം.

അതിന്റെ ഫലമായി നമ്മളില്‍ പലര്‍ക്കും പഠനം അത്ര സുഖകരമല്ലാത്ത ഒരു അനുഭവമായി മാറുന്നു.

നിങ്ങളുടെ ജീവിതം അഭിവൃദ്ധിപെടുത്താനും സന്തോഷപൂര്‍ണമാക്കാനും ഏറ്റവും അത്യാവശ്യം വേണ്ട കഴിവുകള്‍ എന്നു പറയുന്നത് പഠിക്കാനുള്ള ഒരു മനോഭാവത്തെ പുല്‍കുകയും ജിജ്ഞാസ വളര്‍ത്തിയെടുക്കുകയുമാണ്.

സ്‌കൂളുകളില്‍ നിന്ന് പ്രായോഗികമായ അറിവ് വളരെ കുറച്ച് മാത്രമേ നമ്മള്‍ നേടുന്നുള്ളു എന്നതിനാല്‍, പുസ്തകങ്ങള്‍, വീഡിയോകള്‍, ഡോക്യുമെന്ററികള്‍, ടെഡ് ടോക്കുകള്‍ തുടങ്ങിയവയില്‍ നിന്നൊക്കെ അറിവ് തേടുന്നതിന് മനസ്സ് തുറന്ന് വയ്ക്കേണ്ടത് വളരെ പ്രധാനമാണ്.

മറ്റുള്ള ആളുകളുടെ ജീവിതത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും തെറ്റുകളെക്കുറിച്ചുമൊക്കെ അറിയുന്നതില്‍ നിന്ന് നമുക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാനാകും. എലീനോര്‍ റൂസ്‌വെല്‍റ്റ് പറഞ്ഞതുപോലെ, ''മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുക. അവയെല്ലാം സ്വന്തമായി അറിയുന്നത്രയും കാലം നിങ്ങള്‍ക്ക് ജീവിച്ചിരിക്കാന്‍ കഴിഞ്ഞേക്കില്ല. ' “Learn from the mistakes of others. You can't live long enough to make them all yourself.”'

ജീവിതത്തില്‍ നിന്ന് പഠിക്കാം!

ഒരു പക്ഷേ ജീവിതത്തേക്കാള്‍ വലിയ അധ്യാപകന്‍ ഉണ്ടാകില്ല.
ഓരോ ദിവസവും കുറച്ച് മിനിറ്റ് ചെലവഴിക്കുന്നതിലൂടെയോ ധ്യാനം പോലുള്ള പരിശീലനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെയോ നമുക്ക് നമ്മുടെ ജീവിതത്തില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനാകും.
നമ്മുടെ തെറ്റുകള്‍, തിരിച്ചടികള്‍, ബുദ്ധിമുട്ടുള്ള ബന്ധങ്ങള്‍ അല്ലെങ്കില്‍ മാനസികമായി നമ്മെ വെല്ലുവിളിക്കുന്ന സമയങ്ങള്‍ എന്നിവയിലൂടെയാണ് പലപ്പോഴും ജീവിതം പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നത്.

മനുഷ്യരെന്ന നിലയില്‍ നാം പരിചിതത്വം ഇഷ്ടപ്പെടുകയും നമ്മുടെ ജീവിതത്തില്‍ നിശ്ചിതത്വം ആഗ്രഹിക്കുകയും ചെയ്യുന്നു. അതിനാല്‍ നമ്മില്‍ പലര്‍ക്കും, പാഠങ്ങള്‍ പഠിക്കാനും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താനും തയ്യാറാകുന്നതിന് മുമ്പ് ഒരു പരിധിവരെ വേദനയും അസ്വസ്ഥതയും ഉണ്ടാകാറുണ്ട്. ടോണി റോബിന്‍സ് പറയുന്നതുപോലെ, 'സ്ഥായിയായി തുടരുന്നതിന്റെ വേദന മാറ്റത്തിന്റെ വേദനയേക്കാള്‍ വലുതായിരിക്കുമ്പോഴാണ് മാറ്റം സംഭവിക്കുന്നത്. “Change happens when the pain of staying the same is greater than the pain of change.”

നമ്മുടെ തെറ്റുകളോട് ഒരു പോസിറ്റീവായ സമീപനം പുലര്‍ത്തുക എന്നതാണ് പഠന പ്രക്രിയയുടെ ഒരു നിര്‍ണായകമായ ഭാഗം. തെറ്റുകള്‍ വരുമ്പോള്‍ നമ്മോട് തന്നെ പരുഷമാകുകയോ അല്ലെങ്കില്‍ സ്വയം സഹതപിക്കുകയോ ആണ് സാധാരണ കണ്ടുവരാറുള്ള ഒരു പ്രവണത.

കുട്ടികളെ ശ്രദ്ധിച്ചിട്ടില്ലേ, നടക്കാന്‍ പഠിക്കുന്നതിന് മുമ്പ് നിരവധി തവണ അവര്‍ ഇടറി വീഴാറുണ്ട്. അതുപോലെ തെറ്റുകള്‍ വരുത്തുന്നത് സ്വാഭാവികമാണെന്ന് നാം മനസിലാക്കണം, അങ്ങനെയാണ് നമ്മള്‍ പഠിക്കുന്നത്.

ഒരു പഠന മനോഭാവത്തോടെ സമീപിക്കുന്നതിലൂടെ നമുക്ക് നമ്മുടെ തെറ്റുകളും നെഗറ്റീവ് അനുഭവങ്ങളും അനുഗ്രഹങ്ങളാക്കി മാറ്റാന്‍ കഴിയും.
അത്തരം സാഹചര്യങ്ങളില്‍, നിങ്ങള്‍ക്ക് സ്വയം ചോദിക്കാന്‍ കഴിയുന്ന കുറച്ച് ചോദ്യങ്ങള്‍ ഇതാ,

* ഈ അനുഭവം എന്നെ എന്താണ് പഠിപ്പിച്ചത്? ഈ അനുഭവം എന്നെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്താണ്?

* ഈ അനുഭവം എന്നില്‍ എന്ത് ഗുണങ്ങള്‍ പകര്‍ന്നു?

* ഇത് എന്നെ വളരാന്‍ സഹായിച്ചതെങ്ങനെ? / ഇത് എങ്ങനെ വളരാന്‍ എന്നെ സഹായിക്കുന്നു?

* വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍, എന്റെ തെറ്റുകളില്‍ നിന്നും പശ്ചാത്താപത്തില്‍ നിന്നും , ഞാന്‍ അവ വീണ്ടും ആവര്‍ത്തിക്കില്ലേ?

ഒരു പുസ്തകവും പേനയും എടുത്ത് നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ കടന്നുപോയ മൂന്ന് തെറ്റുകള്‍ അല്ലെങ്കില്‍ നെഗറ്റീവ് അനുഭവങ്ങള്‍ കണ്ടെത്തി മുകളില്‍ നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക.

അതിലേക്ക് തുറന്ന മനസ്സോടെ ആഴത്തില്‍ നോക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ നിങ്ങളുടെ നെഗറ്റീവ് അനുഭവങ്ങളില്‍ നിന്ന് ഒരു പാഠമോ അല്ലെങ്കില്‍ അനുഗ്രഹങ്ങളോ ഒക്കെ നിങ്ങള്‍ക്ക് കണ്ടെത്താനാകും.

Read the original article in English

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it