എന്തുകൊണ്ട് നിങ്ങള്‍ കൂടുതല്‍ പുഞ്ചിരിക്കണം?

വലിയ ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും ഏറെ സമ്മർദം അനുഭവിക്കുമ്പോഴുമൊക്കെ എപ്പോഴെങ്കിലും നിങ്ങൾ പുഞ്ചിരിച്ചിട്ടുണ്ടോ? ഇല്ലേയില്ല എന്നതാകും നിങ്ങളുടെ ഉത്തരം..

എന്നാൽ അത്തരം സാഹചര്യങ്ങളില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണത്രെപുഞ്ചിരി! ഇതേക്കുറിച്ച് നടന്നിട്ടുള്ള നിരവധി പഠനങ്ങളാണ് ഇങ്ങനെ പറയാൻ കാരണം.

കൃത്രിമമായി പുഞ്ചിരിച്ചാൽ പോലും പ്രയോജനമുണ്ട് എന്നതാണ് രസകരമായ കാര്യം. അതായത് വെറുതെയൊന്ന് പുഞ്ചിരിച്ചാല്‍പ്പോലും നമ്മുടെ തലച്ചോര്‍ നാം സന്തോഷവാന്മാരാണെന്ന് വിശ്വസിക്കുകയും ശരീരത്തിന്സുഖകരമായ അവസ്ഥ പ്രദാനം ചെയ്യുന്ന ഹോര്‍മോണുകളായ എന്‍ഡോര്‍ഫിന്‍, ഡോപ്പാമിന്‍, സെറോട്ടോണിന്‍ തുടങ്ങിയവ പുറപ്പെടുവിക്കാന്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി സ്ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോളിന്റെ അളവ് കുറയുകയും ചെയ്യുന്നു.

പുഞ്ചിരിയുടെ ശക്തി!

പുഞ്ചിരിയുടെ ശക്തി എത്രയെന്ന് അറിയണോ?

വെറും ഒരു പുഞ്ചിരി കൊണ്ട് തലച്ചോറിന് ലഭിക്കുന്ന ഉത്തേജനം 2000 ബാര്‍ ചോക്കളേറ്റുകള്‍ കൊണ്ട് ലഭിക്കുന്നതിന് തുല്യമാണെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ കണ്ടെത്തി!

പുഞ്ചിരിയുടെ വിവിധ ഗുണങ്ങള്‍ എന്തൊക്കെയാണ്?

  • രക്തസമ്മര്‍ദം കുറയ്ക്കുന്നു
  • ഹൃദയമിടിപ്പ് കുറയ്ക്കുന്നു
  • സഹനശക്തി വര്‍ധിപ്പിക്കുന്നു
  • വേദന കുറയ്ക്കുന്നു
  • നിങ്ങളുടെ ഉല്‍പ്പാദനക്ഷമത കൂട്ടുന്നു
  • ശരീരത്തിലെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു.

കൂടുതല്‍ പുഞ്ചിരിക്കുന്നത് ശീലമാക്കൂ!

ലളിതമായ ഒരു പുഞ്ചിരി കൊണ്ട് നമ്മുടെ മനസിനും ശരീരത്തിനും അതിശയകരമായ പ്രയോജനങ്ങള്‍ ലഭിക്കുമെങ്കിൽ നാം ദിവസവും കൂടുതല്‍ പുഞ്ചിരിക്കേണ്ടേ?

എപ്പോഴൊക്കെ ജീവിതത്തില്‍ സമ്മര്‍ദം ഏറുന്നുവോ, അതൊക്കെ വിശാലമായൊന്ന് പുഞ്ചിരിക്കാനുള്ള ഓര്‍മ്മപ്പെടുത്തലുകളായി എടുക്കണം.

ദിവസം മുഴുവന്‍ കൂടുതല്‍ പുഞ്ചിരി വിടര്‍ത്താനും അതൊരു ശീലമാക്കാനും താഴെപ്പറയുന്ന അവസരങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാം.

  • രാവിലെ എഴുന്നേല്‍ക്കുമ്പോള്‍
  • കുളിക്കുമ്പോള്‍
  • ഏറെ വിഷമം തോന്നുമ്പോള്‍ അല്ലെങ്കില്‍ മാനസികസമ്മര്‍ദമുള്ളപ്പോള്‍
  • മനസില്‍ നെഗറ്റീവ് ചിന്തകള്‍ നിറയുമ്പോള്‍
  • നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളെ നോക്കി പുഞ്ചിരിക്കുക

രാവിലെ എഴുന്നേറ്റ് കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്വയം പുഞ്ചിരിക്കുന്നത് കഴിഞ്ഞ കുറച്ചുനാളായി ഞാന്‍ പിന്തുടരുന്ന ശീലമാണ്. ഓരോ ദിവസവും പോസിറ്റീവായി തുടങ്ങാന്‍ ഇതെന്നെ സഹായിക്കുന്നു. മാത്രമല്ല നെഗറ്റീവ് ചിന്തകളില് നിന്ന് അകറ്റി നിർത്താനും സഹായിക്കും. പുഞ്ചിരിക്കുന്നതിലൂടെ നിങ്ങളുടെ മൂഡില്‍ വളരെ വലിയൊരു മാറ്റം വരുകയോ വിഷമിച്ചിരിക്കുന്ന സമയത്ത് ആനന്ദം ലഭിക്കുകയോ ചെയ്തേക്കില്ല. എന്നാല്‍ ലളിതമായ ഈ പ്രവൃത്തിയിലൂടെ നിങ്ങള്‍ ഒരു നെഗറ്റീവ്മാനസികാവസ്ഥയിലേക്ക് വീണു പോകുന്നത് തടയാനും കൂടുതല്‍ പോസിറ്റീവ് ആകാനും സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഒരു കാരണവുമില്ലാതെ പുഞ്ചിരിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ അതിലും മികച്ചതും കൂടുതല്‍ ഫലം ലഭിക്കുന്നതും മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കുമ്പോഴാണ്. പുഞ്ചിരി ഒരു പകര്‍ച്ചവ്യാധി പോലെയാണ്. ചുറ്റും പോസിറ്റിവിറ്റി പരത്താനും അതുവഴി മറ്റുള്ളവരെ സന്തോഷവാന്മാരാക്കാനും ആരോഗ്യവാന്മാരാക്കാനും സാധിക്കുന്ന ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണിത്. പുഞ്ചിരി നമ്മുടെ ആകര്ഷണീയത വർധിപ്പിക്കും, ആളുകൾ നമ്മേ കൂടുതൽ ഇഷ്‌ടപ്പെടാൻ സഹായിക്കും, വിശ്വസനീയരും കഴിവുള്ളവരുമായി തോന്നിപ്പിക്കും എന്നൊക്കെയാണ് പഠനങ്ങള്‍ പറയുന്നത്

എല്ലാ പ്രശ്നങ്ങളുടെയും പരിഹാരമല്ല പുഞ്ചിരി. പക്ഷെ ലളിതമായ ഈ പ്രവൃത്തിയിലൂടെ ചെറിയ തോതിലാണെങ്കിലും നമ്മുടെ ഊര്‍ജ്ജത്തെ തിരിച്ചുവിട്ട് നമ്മുടെ ദിവസത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കും.

ഇനി ഇതൊന്ന് പരീക്ഷിച്ചുനോക്കൂ. 15 സെക്കന്‍ഡ് നേരം നിങ്ങള്‍ക്ക് കഴിയുന്നത്ര വിശാലമായി ഒന്ന് മനസ് തുറന്ന് പുഞ്ചിരിച്ചിട്ട് എന്ത് സംഭവിക്കുന്നുവെന്ന് നോക്കുക.

Read the original article

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it