ഇ-കോമേഴ്‌സ് വമ്പന്മാരെ ഇനി പേടിക്കേണ്ട, ചെറുകിടക്കാർക്കായി ഇതാ ഒരു ഓൺലൈൻ മാർക്കറ്റിങ് ടീം

ഇ-കോമേഴ്‌സ് രംഗത്തേയ്ക്ക് കേരളത്തിൽ നിന്ന് ഇതാ ഒരു സംരംഭം. ശക്തമായ മത്സരം നടക്കുന്ന ഇന്ത്യയുടെ ഓൺലൈൻ വിപണിയിലേക്ക് നിർഭയം കടന്നു ചെല്ലാൻ ഷിഹാബുദീൻ എ.കെ എന്ന കോഴിക്കോട്ടുകാരനെ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല; ഒരിക്കൽ കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ചെറുകിട വ്യാപാര മേഖല ഇന്നു നേരിടുന്ന പ്രതിസന്ധിയാണ്.

ഈ പ്രതിസന്ധിക്ക് ഒരു കാരണം ഇ-കോമേഴ്‌സ് രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തെ കുത്തകയാക്കിമാറ്റിയ ആഗോള ഭീമന്മാരാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

നാട്ടിലെ ചെറുകിട കച്ചവടക്കാരെയും, നിർമാതാക്കളേയും ഉൾകൊള്ളിച്ച്, അവരുടെ ഉന്നമനത്തിന് ആവശ്യമായ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം, കസ്റ്റമറുടെ താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് തന്നെ നിർമ്മിക്കണമെന്ന ആശയത്തിൽ നിന്നാണ് ബോബ്ക സ്റ്റോർ (BOBKA STORE) രൂപം കൊള്ളുന്നത്.

കോഴിക്കോട് ആസ്ഥാനമാക്കി ഈ വർഷമാണ് ബോബ്ക ബിസിനസ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത്. ഷിഹാബുദീൻ ഉൾപ്പെടെ ആറു പേരാണ് കമ്പനിയുടെ ഡയറക്ടർ ബോർഡിലുള്ളത്. ഇസ്മയിൽ ഐ.കെ, ഹുസൈൻ ടി.ടി, നൗഷാദ് സി കെ , ഹാരീസ് ടി, മുസ്തഫ സി.എം എന്നിവരാണ് മറ്റ് ഡയറക്ടർമാർ.

കമ്പനിയുടെ 'ബോബ്ക സ്റ്റോർ' പ്രൊജക്റ്റിന് ഈ വർഷത്തിൽ തന്നെ 2,500 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് 28 നാണ് ബോബ്ക പ്രവർത്തനമാരംഭിക്കുക.

വേറിട്ട ബിസിനസ് ശൈലി

മറ്റ് ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ബോബ്ക. ഏതൊരു ചെറുകിട ബിസിനസുകാരനും പോക്കറ്റിനിണങ്ങിയ ബജറ്റിൽ, തന്റെ ഉൽപ്പന്നത്തിന്/ സേവനത്തിന് ചേരുന്ന വിപണി പ്രാദേശിക, ദേശീയ, അന്തർദേശീയ തലത്തിൽ കണ്ടെത്താൻ സാധിക്കുന്ന വിധത്തിലാണ് ബോബ്ക പ്രവർത്തിക്കുക.

ഓരോ വ്യാപാരിയും/ബിസിനസ് സ്ഥാപനവും തങ്ങളുടെ ഉൽപന്നം ബോബ്കയുടെ ഓൺലൈൻ സ്റ്റോറിൽ ലിസ്റ്റ് ചെയ്യുന്നത് അതാത് പ്രദേശത്തെ ബോബ്കയുടെ മാർക്കറ്റിംഗ് ഫ്രാഞ്ചൈസി വഴിയായിരിക്കും. ഇതിലൂടെ ചെറുകിട സംരംഭകർക്ക് തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാൻ ഈ ഫ്രാൻഞ്ചൈസികളുടെ മാർക്കറ്റിംഗ് നൈപുണ്യം ഉപയോഗപ്പെടുത്താനാവും.

ഇലക്ട്രോണിക് ഉത്പന്നങ്ങൾ വിൽക്കുന്ന ചെറുകിടക്കാർ മുതൽ നിരവധി വ്യാപാരികൾ ബോബ്കയുമായി കൈകോർക്കാൻ ഇതിനകം മുന്നോട്ടു വന്നിട്ടുണ്ട്.

മാർക്കറ്റിങ് രംഗത്തെ മഹാ വിപ്ലവത്തിന് തയ്യാറെടുക്കുന്ന ബോബ്ക സ്റ്റോറിന്റെ വിജയക്കുതിപ്പിനൊപ്പം ചേർന്ന് ആഗോള ഭീമൻ കമ്പനികളുമായി മത്സരിക്കുന്നതിനും, വിപണി കീഴടക്കുന്നതിനുമുള്ള ശക്തി കൈവരിക്കാൻ സംരംഭകർക്ക് കഴിയുമെന്ന് ഷിഹാബുദീൻ പറയുന്നു.

ഓൺലൈനോ ഓഫ്‌ലൈനോ? ഉപഭോക്താവിന് തെരഞ്ഞെടുക്കാം

ഉപഭോക്താക്കൾക്ക് ബോബ്ക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ലഭ്യമാകുന്ന ഉൽപന്നങ്ങൾ നേരിട്ട് വാങ്ങാനാണ് താല്പര്യമെങ്കിൽ ആ സ്റ്റോർ സന്ദർശിക്കുകയും ആവാം. ഒരു പ്രദേശത്ത് ഏതൊക്കെ ഉൽപന്നങ്ങൾ/സേവനങ്ങൾ ലഭ്യമാകുമെന്ന് ബോബ്ക വഴി ഉപഭോക്താക്കൾക്ക് മനസിലാക്കാനും സാധിക്കും. ഇനി കൊച്ചിയുള്ള ഒരാൾക്ക് കോഴിക്കോടൻ ഹലുവ നുണയണമെന്നുണ്ടെങ്കിൽ ഓൺലൈൻ വാങ്ങുകയുമാവാം.

മാർക്കറ്റിംഗ് ഫ്രാൻഞ്ചൈസികൾ

പ്രാദേശിക വിപണിയുടെ വലിപ്പവും സ്വഭാവവും കിറുകൃത്യമായി അറിയുന്ന മിടുക്കരായ മാർക്കറ്റിംഗ് വിദഗ്ധരുടെ ഒരു വലിയ സേനയെത്തന്നെയാണ് 'ഫ്രാൻഞ്ചൈസി' മോഡൽ വഴി ബോബ്ക തയ്യാറാക്കുന്നത്. ബോബ്ക സ്റ്റോറിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന പ്രാദേശിക ബിസിനസ് സ്ഥാപങ്ങൾക്ക് വേണ്ടി മാർക്കറ്റിംഗ് ചെയ്യുന്നത് അതത് സ്ഥലങ്ങളിലെ ഈ ഫ്രാൻഞ്ചൈസികളാണ്. ഇപ്പോൾത്തന്നെ നിരവധിപേർ ഇതിന് മുന്നോട്ട് വന്നിട്ടുണ്ട്. വരും മാസങ്ങളിൽ പ്രവർത്തനം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

വൻകിട കമ്പനികളുടെ പരസ്യങ്ങളുടെയും വിപണന തന്ത്രങ്ങളുടെയും അതിപ്രസരത്തിൽ പിന്തള്ളപ്പെട്ടുപോയതും വൻവിപണന സാദ്ധ്യതയുള്ളതുമായ ഉല്പന്നങ്ങളെ പുതിയ കാലത്തിന്റെ വിപണിയുടെ സാധ്യതകളിലേക്ക് വഴി തെളിയിക്കുന്നതോടൊപ്പം, വൻ കമ്പനികളോട് ആത്മ വിശ്വാസത്തോടെ മത്സരിക്കുന്നതിന് സംരംഭകരെ പ്രാപ്തരാക്കുകയും ചെയ്യുന്നതിലൂടെ മറ്റു ഓൺലൈൻ കമ്പനികളിൽ നിന്നും വ്യത്യസ്തമായി, പ്രാദേശിക വിപണിയെ പരിപോഷിപ്പിക്കാൻ ബോബ്ക സ്റ്റോറിന് കഴിയുമെന്ന് ഷിഹാബുദീൻ ചൂണ്ടിക്കാട്ടുന്നു.

ഫ്രാഞ്ചസി ENQUIRY കൾക്കും സ്റ്റോറിൽ ആഡ് ചെയ്യാൻ താല്പര്യമുള്ള സംരംഭകർക്കും +91 96053 17711,9544661111. ഇമെയിൽ: mail@bobka.in

Disclaimer: This is a sponsored feature

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it