ഈ ആപ്പിന്റെ അഡ്മിൻ ആകൂ, കാശുണ്ടാക്കാം

'കടയിലൊന്നു പോകണം. പക്ഷേ ഈ പൊരിഞ്ഞ വെയിലും ട്രാഫിക്കും!' നാമെല്ലാവരും ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിക്കാതിരിന്നിട്ടുണ്ടാവില്ല. എന്നാൽപ്പിന്നെ വീട്ടിലിരുന്നുതന്നെ ടൗണിൽ ചുറ്റിക്കറങ്ങിയാലോ? നടക്കുന്ന കാര്യം വല്ലതുമാണോയെന്ന് ചിന്തിക്കാൻ വരട്ടെ!
ഒരു ടൗണിൽ ലഭ്യമായ എല്ലാത്തരം സേവങ്ങളെക്കുറിച്ചറിയാനും ഒപ്പം ഓൺലൈൻ ഷോപ്പിംഗ് നടത്താനും സഹായിക്കുന്ന ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് മലപ്പുറം ഒരു കൂട്ടം ചെറുപ്പക്കാർ.
ഇപ്പോൾത്തന്നെ 25 ഓളം നിക്ഷേപകരുടെ പിന്തുണയുണ്ട് ക്ലീംസിന്.
ഇവിടെ എടിഎം എവിടെയാ?
ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ നമുക്കാവശ്യമുള്ള ലൊക്കേഷൻ സെലക്ട് ചെയ്യാം. ആ ടൗണിലെ റീറ്റെയ്ൽ ഷോപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ, എടിഎം സൗകര്യങ്ങൾ, റസ്റ്റോറന്റുകൾ, ഹോസ്പിറ്റലുകൾ തുടങ്ങി എല്ലാക്കാര്യങ്ങളേയും കുറിച്ചുള്ള വിവരങ്ങളും കോൺടാക്ട് നമ്പറുകളും ഇതിൽ ലഭ്യമാണ്.ഷോപ്പ് മാനേജ്മെന്റുമായി ചാറ്റ് ചെയ്യാനും കഴിയും
ടൗണിലോ സിറ്റിയിലോ ഉള്ള സൂപ്പർ മാർക്കറ്റുകളാണ് നിങ്ങൾ അന്വേഷിക്കുന്നത് എന്നിരിക്കട്ടെ. ആപ്പിലെ 'Super Markets' എന്ന സെക്ഷനിൽ ഈ വിവരങ്ങൾ ലഭ്യമാണ്. ഇനി ഏതെങ്കിലും ഷോപ് നിങ്ങൾ സെലക്ട് ചെയ്യുകയാണെങ്കിൽ അവിടെ ഏതൊക്കെ ഉത്പന്നങ്ങളാണ് ലഭ്യമാകുന്നതെന്നും ആപ്പ് പറഞ്ഞു തരും. വേണമെങ്കിൽ അപ്പോൾ തന്നെ ഓൺലൈനായി ഉത്പന്നം വാങ്ങുകയുമാകാം.
ഒരേസമയം എത്ര ഷോപ്പുകളിൽ നിന്ന് വേണമെങ്കിലും പർച്ചേസ് ചെയ്യാം. ഹോം ഡെലിവറി സർവീസും ക്ലീംസ് നൽകുന്നുണ്ട്. നിലവിൽ മലപ്പുറം, കോട്ടക്കൽ, വളാഞ്ചേരി എന്നിവിടങ്ങളിലാണ് സേവനമുള്ളത്.
ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്തെ 30 ടൗണുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് ഡയറക്ടേഴ്സ് പറഞ്ഞു.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക് ചെയ്യുക: Kleems Mobile App
ബിസിനസ് അവസരം
ക്ലീംസുമായി സഹകരിക്കുന്നവർക്ക് ബിസിനസ് അവസരവും ലഭിക്കും. ഇന്ത്യയിലാകമാനം കുറഞ്ഞത് 1000 പേർക്കെങ്കിലും സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള അവസരമാണ് സ്ഥാപനം ഒരുക്കുന്നതെന്ന് മാനേജ്മെന്റ് കൂട്ടിച്ചേർത്തു.
ക്ലീംസിന്റെ 'ടൗൺ അഡ്മിൻ' എന്ന നിലയിൽ കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കാം. ക്ലീംസ് പ്രവർത്തിക്കുന്നത് ഓരോ ടൗണിലും ഓരോ അഡ്മിനെ നിയമിച്ചുകൊണ്ടാണ്. ഇവർക്കാവശ്യമുള്ള ട്രെയിനിങ് കമ്പനി നൽകും.
ഷോപ്പുകൾ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതും ഉല്പന്നങ്ങൾ ലിസ്റ്റ് ചെയ്യേണ്ടതും അഡ്മിൻ ആണ്. ഡെലിവറി സേവനത്തിനുള്ള ഒരു ടീമിനേയും അവർക്ക് ലഭിക്കും. ഇത്രയുമായാൽ ഒരു മാസത്തിനുള്ളിൽ ക്ലീംസിന്റെ പ്രവർത്തനം അവിടെ ആരംഭിക്കും. മൂന്നു മാസത്തിനകം ആ യൂണിറ്റ് ലാഭകരമാകുമെന്ന് മാനേജിംഗ് ഡയറക്ടർ രഞ്ജിത് ഉറപ്പിച്ചു പറയുന്നു.
ഇപ്പോൾ ശരാശരി ഒരു ദിവസം 40 ഓർഡറുകൾ ക്ലീംസിന് ലഭിക്കുന്നുണ്ട്. അഞ്ചുവർഷമായി ഈ രംഗത്തുള്ള ക്ലീംസ് ആറു മാസം മുൻപാണ് ആപ്പ് പുറത്തിറക്കിയത്. www.kleemz.com എന്ന വെബ്സൈറ്റും ഉണ്ട്.
സ്വന്തം ടൗണിൽ അഡ്മിൻ അവാൻ താൽപ്പര്യമുള്ളവർക്ക് താഴെ കൊടുത്തിട്ടുള്ള കോണ്ടാക്ടിൽ ബന്ധപ്പെടാവുന്നതാണ്: +917012575756
വെർച്വൽ ഷോപ്
ഏതൊരു കടയുടമയ്ക്ക് വേണമെങ്കിലും ക്ലീംസിലൂടെ വെർച്വൽ ഷോപ് തുറക്കാം. ഉദാഹരണത്തിന് തിരുവനന്തപുരത്തുള്ള ഒരു കടയുടമയ്ക്ക് തൃശ്ശൂരിൽ ഒരു ഷോപ് തുറക്കണമെങ്കിൽ സാധാരണ ഗതിയിൽ വലിയ നിക്ഷേപം ആവശ്യം വരും. വാടക, സ്റ്റോക്ക്, ജീവനക്കാർ തുടങ്ങിയ വൻ സജീകരണങ്ങൾ ഒരുക്കാൻ ചെലവേറും
എന്നാൽ ഇവർക്ക് വെർച്വൽ ഷോപ് ഒരുക്കാൻ ഇത്രയധികം പണം ചെലവിടേണ്ടി വരില്ല. ക്ലീംസ് വഴി തൃശ്ശൂർ ടൗൺ സെർച്ച് ചെയ്യുന്ന ഒരാൾക്ക് നിങ്ങളുടെ വെർച്വൽ ഷോപ്പ് കാണാനും അവിടെനിന്ന് സാധനങ്ങൾ പർച്ചേസ് ചെയ്യാനും സാധിക്കും. ക്ലീംസിന്റെ പക്കൽ ഒരു ചെറിയ ഭാഗം സ്റ്റോക്ക് ഏൽപ്പിച്ചാൽ മതിയാകും. ഈ സ്റ്റോക്ക് സൂക്ഷിക്കുന്നതിന് ചെറിയ ഒരു തുക മാത്രമേ ക്ലീംസ് നിങ്ങളിൽ നിന്ന് ഈടാക്കുകയുള്ളൂ.
റൂം ബുക്കിംഗ്, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ കൂടുതൽ സേവനങ്ങൾ ക്ലീംസ് ഉടനെ ആരംഭിക്കുമെന്നും മാനേജ്മെന്റ് പറഞ്ഞു.
Disclaimer: This is a sponsored feature