ഇത് സോഷ്യൽ മീഡിയ മാർക്കറ്റിംഗിലൂടെ നേടിയ വിജയം

ആദ്യം ഒരു റീറ്റെയ്ൽ ഷോറൂം തുറക്കും. അതു വിജയിച്ചാൽ അടുത്തത്. അങ്ങനെ ഷോറൂമുകൾ രാജ്യമെമ്പാടും തുടങ്ങി വിജയിച്ചതിന് ശേഷമേ സാധാരണഗതിയിൽ റീറ്റെയ്ൽ വ്യാപാരികൾ ഓൺലൈൻ ആകുന്നതിനെക്കുറിച്ച് ചിന്തിക്കാറുള്ളൂ.

എന്നാൽ പുതുതലമുറ സംരംഭകർ നേരെ മറിച്ചാണ്. ഓൺലൈൻ ആണ് അവർ ആദ്യം പരീക്ഷിക്കുന്ന വ്യപാരയിടം. ഒരു സ്മാർട്ട് ഫോൺ മാത്രം മതി അവർക്ക് ഒരു ബിസിനസ് നടത്തിക്കൊണ്ടുപോകാൻ.

കുറഞ്ഞ കാലം കൊണ്ട് ലോക വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്ന ഇത്തരം ഡിജിറ്റൽ സംരംഭങ്ങൾക്ക് കേരളത്തിൽ നിന്നുള്ള ഉദാഹരണമാണ് അഫ്ര ഷബീബ് നേതൃത്വം നൽകുന്ന ബ്രാൻഡായ മാള്‍ ഓഫ് അബായാസ് - ദുബായ്.

[gallery td_select_gallery_slide="slide" ids="16657,16656,16750,16751,16752"]

രണ്ടര വർഷത്തോളം മാള്‍ ഓഫ് അബായയുടെ വിജയം നയിച്ചത് സോഷ്യൽ മീഡിയയാണ്. പരസ്യം നൽകുന്നതും ഓർഡർ നേടുന്നതും വില്പനയും എല്ലാം മാൾ ഓഫ് അബായയുടെ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെ. ഫേസ്‌ബുക്കിൽ 85000 ലധികവും

ഇൻസ്റ്റാഗ്രാമിൽ 10000 ലധികവും ഫോളോവേഴ്സുണ്ട് മാൾ ഓഫ് അബായാസീന്. ഫോളോവേഴ്സിന്റെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണെന്ന് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷബീബ് മുഹമ്മദ് പറയുന്നു. ഡിഎച്ച്എൽ/DTDC വഴിയാണ് ഉത്പന്നങ്ങളുടെ ഡെലിവറി.

സ്ഥാപകയും ഡിസൈനറുമായ അഫ്ര ഷബീബ് ആണ് അബായകളും മറ്റ് വസ്ത്രങ്ങളും ഡിസൈൻ ചെയ്യുന്നത് എന്നതാണ് പ്രധാന സവിശേഷത. ദുബായിൽ സ്വന്തമായ ഒരു പ്രൊഡക്ഷൻ ഫെസിലിറ്റി സ്ഥാപനത്തിനുണ്ട്.

സാധാരണ നാട്ടിൽ ലഭ്യമാകുന്ന അബായകളുമായി താരതമ്യം ചെയുമ്പോൾ ഗുണമേൻമയിലും ഡിസൈനിലും ഒരു പടി മുന്നിലാണ് ദുബായ് അബായകളെന്ന് അഫ്ര ഷബീബ് പറയുന്നു. ഉപഭോക്താക്കൾക്ക് അവർക്കിഷ്ടമുള്ള രീതിയിൽ വസ്ത്രങ്ങൾ കസ്റ്റമൈസ്‌ ചെയ്തു നൽകുകയും ചെയ്യും ഇവിടെ.

അസ ഹെയ്‌സ് (AZZAH HAZE), സീക്രട്ട് സെന്റ്സ്, സീക്രട്ട് ലേഡി

അബായകൾ കൂടാതെ പെർഫ്യൂമുകളുടെ ഒരു ബ്രാൻഡ് സ്ഥാപനത്തിനുണ്ട്. 'Secret Scents' എന്ന പേരിലാണ് ഇവ വിപണിയിലെത്തുന്നത്. കൂടാതെ 'Secret Ladies' എന്ന പേരിലുള്ള സ്ത്രീകൾക്കായുള്ള ഇന്നർ വെയറുകളും മാൾ ഓഫ് അബായ അവതരിപ്പിച്ചിട്ടുണ്ട്. അറബിക് സ്റ്റൈലിൽ ഉള്ള ഹിജാബ്‌സ്ന്റെ ബ്രാൻഡാണ് അസ ഹെയ്‌സ്.

ഫ്രാഞ്ചൈസി അവസരം

സോഷ്യൽ മീഡിയ മാർക്കറ്റിംഗിലൂടെ നേടിയ വിജയത്തിനു പിന്നാലെ സ്‌ഥാപനത്തിന്റെ ഓഫ്‌ലൈൻ സാന്നിധ്യം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഷബീബും അഫ്രയും. ഇതിന്റെ ഭാഗമായാണ് ആദ്യ ഔട്ട്‌ലെറ്റ് പെരിന്തല്‍മണ്ണയില്‍ തുറന്നത്.

പൂര്‍ണമായും ദുബായില്‍ നിര്‍മിച്ച പര്‍ദ്ദകള്‍, ഹിജാബുകള്‍, ഇന്നര്‍ വെയറുകള്‍, അറബിക് ടോപ്പുകള്‍, നൈറ്റികള്‍ തുടങ്ങി വിവിധയിനം അറബിക് വസ്ത്രങ്ങളുടെ വൈവിധ്യമാര്‍ന്ന കളക്ഷന്‍സ് ആണ് ഷോറൂമില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പെരിന്തൽമണ്ണയിൽ ഓപ്പൺ ചെയ്ത ഫ്രാഞ്ചൈസി മോഡൽ ഔട്ട്ലെറ്റ് സിനിമാ താരം നൂറിൻ ഷരീഫ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത കസ്റ്റമേഴ്സ് പങ്കെടുത്ത MOM&KID Ultimate Modest Show, ബ്രൈഡൽ അബായ launch, Emarati അബായ കളക്ഷൻ ആയ HAWA കളക്ഷൻസ്‌ ലോഞ്ച് എന്നിവ ഉദ്ഘാടനത്തോടനുബന്ധിച്ചു പെരിന്തൽമണ്ണയിൽ നടന്നു.

കണ്ണൂർ, കോഴിക്കോട് നഗരങ്ങളിലായി മൂന്ന് ഷോറൂമുകൾ കൂടി തുറക്കാൻ പ്രാരംഭ പ്രവർത്തങ്ങൾ തുടങ്ങിയതായി കമ്പനി പറയുന്നു. ഫ്രാഞ്ചൈസി മോഡലിൽ ആണ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത്. ഫ്രാഞ്ചൈസി അന്വേഷങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: +91 8592000600

Disclaimer: This is a sponsored feature

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it